ഷാജിയെ ന്യായീകരിക്കുന്ന ലീഗുകാര്‍ മന്ത്രി ജലീലിനെ തടയുന്നത് അപഹാസ്യം: എന്‍.സി.പി

ഷാജിയെ ന്യായീകരിക്കുന്ന  ലീഗുകാര്‍ മന്ത്രി ജലീലിനെ  തടയുന്നത് അപഹാസ്യം: എന്‍.സി.പി

മലപ്പുറം: തന്റെ എതിര്‍ സ്ഥാനാര്‍ത്ഥി മുസ്ലിമല്ലാത്തത് കൊണ്ട് സിറാത്ത് പാലം കടക്കില്ലെന്നും മുഹമ്മദ് ഷാജി എന്ന തനിക്കാണ് അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാവുകയെന്നുമൊക്കെ വര്‍ഗീയ പരാമര്‍ശങ്ങള്‍ പ്രചരിപ്പിച്ച് മതസ്പര്‍ധ വളര്‍ത്തി കോടതി നടപടി ഏറ്റുവാങ്ങിയ കെ.എം ഷാജിയെ ന്യായീകരിക്കുന്നവര്‍ ബന്ധുനിയമനത്തിന്റെ പേരു പറഞ്ഞ് മന്ത്രി കെ.ടി ജലീലിനെ തിരെ വാളോങ്ങുന്നത് അപഹാസ്യമാണെന്ന് എന്‍.സി.പി ജില്ലാ ജനറല്‍ സെക്രട്ടറി അബുലൈസ് തേഞ്ഞിപ്പലം പ്രസ്താവിച്ചു. മതനാമം പേറുന്ന മുസ്ലിം ലീഗ് തങ്ങള്‍ വര്‍ഗീയ കക്ഷിയല്ലെന്നു പറയുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .

Sharing is caring!