മന്ത്രി ജലീല്‍ രാജിവച്ചില്ലെങ്കില്‍ പ്രക്ഷോഭം യുഡിഎഫ് ഏറ്റുടുക്കും: ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ്
മലപ്പുറം: മന്ത്രി കെ.ടി. ജലീല്‍ രാജിവച്ചില്ലെങ്കില്‍ പ്രക്ഷോഭം യുഡിഎഫ് ജില്ലാ നേതൃത്വം ഏറ്റെടുക്കുമെന്നു ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ്. 19ന് യുഡിഎഫ് പ്രതിഷേധസംഗമം. ഇപ്പോള്‍ സമര രംഗത്തുള്ളത് യൂത്ത്ലീഗും യൂത്ത്കോണ്ഗ്രസുമാണ്. . ഇ.പി. ജയരാജനോടും എ.കെ. ശശീന്ദ്രനോടും ഇല്ലാത്ത പ്രീതിയോ ഭീതിയോ മുഖ്യമന്ത്രിക്ക് കെ.ടി. ജലീലിനോടുണ്ട്.
യുവജനസംഘടനാ പ്രവര്‍ത്തകരെ പൊലീസ് സ്റ്റേഷനില്‍വച്ച് മര്‍ദിച്ചെന്നാരോപിച്ച്, ചങ്ങരംകുളം എസ്ഐക്കെതിരെ ഡിസിസി ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്കി. യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ചങ്ങരംകുളം പൊലീസ് സ്റ്റേഷന് ഉപരോധിച്ചു.
ബന്ധു നിയമന വിവാദത്തില്‍ രാജിയാവശ്യം തള്ളി മന്ത്രി കെ.ടി. ജലീല്‍. അദീബിന്റെ രാജിയും തനിക്കെതിരെ ഉയര്‍ന്ന ആരോപണവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും രാജി തീരുമാനിച്ചത് അദീബ് തന്നെയാണെന്നും മന്ത്രി പറഞ്ഞു. നിയമന ആരോപണത്തില്‍ കഴമ്പില്ലാത്തതിനാലാണ് പുതിയ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ബന്ധു നിയമന വിവാദം അടഞ്ഞ അദ്ധ്യായമാണെന്നും ജലീല്‍ പറഞ്ഞു.
അതേസമയം മന്ത്രി ജലീല്‍ രാജിവയ്ക്കും വരെ പ്രക്ഷോഭം ശക്തമാക്കാന്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നാളെ കെ.ടി. ജലീലിന്റെ മണ്ഡലമായ തവനൂരില്‍ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് വി.വി. പ്രകാശ് അറിയിച്ചു.
RECENT NEWS
കൂട്ടായിയിൽ നിന്നും മീൻപിടുത്തത്തിന് പോയ യുവാവ് വള്ളങ്ങൾക്കിടയിൽപെട്ട് മരിച്ചു
തിരൂർ: തിരൂർ കൂട്ടായിയിൽ നിന്നും മീൻപിടുത്തത്തിന് പോയ യുവാവ് മീൻ കോരുന്നതിനിടെ വള്ളങ്ങൾക്കിടയിൽപെട്ട് മരിച്ചു. പുതിയകടപ്പുറം സ്വദേശി കടവണ്ടിപുരയ്ക്കൽ യൂസഫ്കോയ(24)യാണ് മരിച്ചത്. താനൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അംജദ് എന്ന ഫൈബർ വള്ളത്തിലെ [...]