കര്‍ണാടക്ക് വേണ്ടി ബൂട്ടണിയുന്നത് 13മലപ്പുറം താരങ്ങള്‍
മലപ്പുറം: ഗോവയില്‍വെച്ചു നടക്കുന്ന അണ്ടര്‍ 17നയണ്‍ സൈഡ് ദേശീയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കര്‍ണാടക ടീമിന് വേണ്ടി ബൂട്ട്കെട്ടുന്നത് 13മലപ്പുറം താരങ്ങള്‍. കര്‍ണാടക ടീമിലെ 18പേരില്‍ 14പേരും മലയാളികളാണ്.
ഇതില്‍ ക്യാപ്റ്റന്‍ ഉള്‍പ്പെടെ 13പേര് മലപ്പുറത്തുകാരും മറ്റൊരാള്‍ പാലക്കാട്ടുകാരനുമാണ്. കുറ്റൂര്‍ കെ.എം.എച്ച്.എസ്.എസിലെ സുഹൈര്‍ ഉസ്മാനാണ് ടീം ക്യാപ്റ്റന്‍. ചെങ്കുവെട്ടി ഫാറൂഖ് സ്കൂളിലെ കെ. ഫയ്സ്, സി.കെ. അംജദ്, ഹാദി റഹ്മാന്. ആദില്‍. ഷിബിലി, വാഴക്കാട് ജി.എച്ച്.എസ്.എസിലെ
ആദിത്യ, ഫാരിസ്, വാസില്‍, മന്‍സിബ്, കോട്ടക്കല്‍ എന്‍.എസ്.എസ് സ്കൂളിലെ സഹീര്‍. മുനവറലി, വളാഞ്ചേരി നെയ്സ് കോളജിലെ ലുക്മാന് എന്നിവരാണ് മറ്റു മലപ്പുറം താരങ്ങള്‍. പാലക്കാട്ടുനിന്നുള്ള മലയാളി സബീറാണ്. മലപ്പുറം സ്വദേശികളായ സി.കെ ഫസലു, മുസ്തഫ കല്ലേങ്ങല്‍ എന്നിവര്‍ പരിശീലകരും ശഫീഖ് മാനേജരുമാണ്. ടീം ഇന്ന് വൈകിട്ട് ഗോവയിലേക്ക് പുറപ്പെടും
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]