ബന്ധുനിയമന വിവാദം അടഞ്ഞ അധ്യായം: കെ.ടി. ജലീല്‍

ബന്ധുനിയമന വിവാദം അടഞ്ഞ അധ്യായം: കെ.ടി. ജലീല്‍

 

മലപ്പുറം: ബന്ധു നിയമന വിവാദത്തില്‍ രാജിയാവശ്യം തള്ളി മന്ത്രി കെ.ടി. ജലീല്‍. അദീബിന്റെ രാജിയും തനിക്കെതിരെ ഉയര്‍ന്ന ആരോപണവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും രാജി തീരുമാനിച്ചത് അദീബ് തന്നെയാണെന്നും മന്ത്രി പറഞ്ഞു. നിയമന ആരോപണത്തില്‍ കഴമ്പില്ലാത്തതിനാലാണ് പുതിയ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ബന്ധു നിയമന വിവാദം അടഞ്ഞ അധ്യായമാണെന്നും ജലീല്‍ പറഞ്ഞു.അതേസമയം മന്ത്രി ജലീല്‍ രാജിവയ്ക്കും വരെ പ്രക്ഷോഭം ശക്തമാക്കാന്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് കെ.ടി. ജലീലിന്റെ മണ്ഡലമായ തവനൂരില്‍ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് വി.വി. പ്രകാശ് അറിയിച്ചു.

Sharing is caring!