പിണറായിയേയും പ്രകാശ് കാരാട്ടിനെയും സംവാദത്തിന് ക്ഷണിച്ച് കെ.എന്‍.എ ഖാദര്‍

പിണറായിയേയും പ്രകാശ് കാരാട്ടിനെയും സംവാദത്തിന് ക്ഷണിച്ച് കെ.എന്‍.എ ഖാദര്‍

മലപ്പുറം: പ്രകാശ് കാരാട്ടോ, പിണറായി വിജയനോ മാര്‍ക്‌സിസം സംബന്ധിച്ചു ഒരു സംവാദത്തിന് തെയ്യാറാണെങ്കില്‍ താന്‍ റെഡിയാണെന്ന് മുസ്ലിംലീഗ് നേതാവും എം.എല്‍.എയുമായ കെ.എന്‍.എ ഖാദര്‍.
കഴിഞ്ഞം യൂത്ത്‌ലീഗ് നേതാവ് പി.കെ ഫിറോസ് കെ.ടി ജലീലിനെ സംവാദത്തിന് ക്ഷണിക്കുകയും ഇതിന് ജലീല്‍ മറുപടി നല്‍കുകയും ചെയ്തത് ചര്‍ച്ചയായതോടെയാണ് കെ.എന്‍.എ ഖാദര്‍ ഇത്തരത്തിലൊരു പോസ്റ്റ് തന്റെ ഫേസ്ബുക്കിലിട്ടത്.

പാണക്കാട് തങ്ങളോ കുഞ്ഞാലിക്കുട്ടിയോ
വന്നാല്‍ സംവാദം പരിഗണിക്കാം: കെ.ടി ജലീല്‍

പാണക്കാട് തങ്ങളോ പി.കെ. കുഞ്ഞാലിക്കുട്ടിയോ വന്നാല്‍ ബന്ധുനിയമന വിവാദത്തില്‍ സംവാദം പരിഗണിക്കാമെന്ന് മന്ത്രി കെ.ടി.ജലീല്‍. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി നേതാവ് പി.കെ. ഫിറോസ് മന്ത്രി കെ ടി ജലീലിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ചിരുന്നു. അതിന് മറുപടി പറയുകയായിരുന്നു മന്ത്രി. തന്റെ ബന്ധു അദീബിന്റെ യോഗ്യതയില്‍ സംശയമുള്ളവര്‍ക്ക് ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ എംഡിയോട് ചോദിക്കാമെന്നും ജലീല്‍ മലപ്പുറത്ത് പറഞ്ഞു. താനുന്നയിച്ച ആരോപണങ്ങള്‍ക്ക് മന്ത്രി ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്ന് പറഞ്ഞാണ് ഫിറോസ് ജലീലിനെ സംവാദത്തിന് വെല്ലുവിളിച്ചത്

Sharing is caring!