കരളലയിപ്പിക്കുന്ന ഓര്‍മ്മകള്‍ പങ്കു വെച്ച് ക്ലബ് എഫ്.എമ്മില്‍ മുനവ്വറലി തങ്ങള്‍
മലപ്പുറം: പര സഹസ്രം ജനങ്ങള്‍ ജാതി മത ഭേദമന്യേ ഹൃദയത്തിലേറ്റിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെയും പത്നി ശരീഫാ ഫാതിമ ബീവിയേയും ഓര്‍ത്തെടുത്ത് ക്ലബ് എഫ്.എമ്മിന് മകന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നല്കിയ അഭിമുഖം വൈറലാകുന്നു. ഏതൊരു ശ്രോദ്ധാവിന്റേയും
കരളലയിപ്പിക്കുന്ന രീതിയിലുള്ള ഓര്‍മ്മകളും, ജീവിതത്തില്‍ ഓര്‍ക്കാനാഗ്രഹിക്കാത്ത നിമിഷങ്ങളും പങ്കു വെച്ച് മുനവ്വറലി തങ്ങള്‍ നല്കിയ അഭിമുഖം പതിനായിരങ്ങളാണ് ഇതിനകം കണ്ണീരും തുടച്ച് കണ്‍നിറയെ കണ്ടത്. മുമ്പ് അദ്ദേഹം ഫേസ് ബുക്കിലും സമാന അനുഭവം പങ്ക് വെച്ചത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ആദ്യമായാണ് ഒരു അഭിമുഖത്തില്‍ അദ്ദേഹം ഇത്രയും ഉള്ള് തുറന്ന് സംസാരിക്കുന്നത്.
വീഡിയോ കാണാം
RECENT NEWS
കൂട്ടായിയിൽ നിന്നും മീൻപിടുത്തത്തിന് പോയ യുവാവ് വള്ളങ്ങൾക്കിടയിൽപെട്ട് മരിച്ചു
തിരൂർ: തിരൂർ കൂട്ടായിയിൽ നിന്നും മീൻപിടുത്തത്തിന് പോയ യുവാവ് മീൻ കോരുന്നതിനിടെ വള്ളങ്ങൾക്കിടയിൽപെട്ട് മരിച്ചു. പുതിയകടപ്പുറം സ്വദേശി കടവണ്ടിപുരയ്ക്കൽ യൂസഫ്കോയ(24)യാണ് മരിച്ചത്. താനൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അംജദ് എന്ന ഫൈബർ വള്ളത്തിലെ [...]