സുധാകരന്റെ വിശ്വാസ സംരക്ഷണ ജാഥ, മലപ്പുറത്ത് കോണ്‍ഗ്രസ് പ്രചരണവാഹന ജാഥ നടത്തി

സുധാകരന്റെ വിശ്വാസ സംരക്ഷണ ജാഥ,  മലപ്പുറത്ത് കോണ്‍ഗ്രസ് പ്രചരണവാഹന ജാഥ നടത്തി

മലപ്പുറം: ഈമാസം 13നും 14നും ജില്ലയിലെത്തുന്ന കെ.സുധാകരന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണ ജാഥയുടെ പ്രചരണാര്‍ത്ഥം മലപ്പുറം മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മറ്റി നടത്തിയ പ്രചരണ ജാഥ കുന്നുമ്മല്‍ ത്രിപുരാന്തക ക്ഷേത്ര പരിസരത്ത് ഡി.സി.സി പ്രസിഡന്റ് വി.വിപ്രകാശ് ജാഥ ക്യാപ്റ്റന്‍ ഉപ്പൂടന്‍ ഷൗക്കത്തിനു പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
വിവിധ കേന്ദ്രങ്ങളില്‍ പി.സി.വേലായുധന്‍ കുട്ടി, പെരുമ്പള്ളി സെയ്ത്, വി.എസ്.എന്‍.നമ്പൂതിരി, കെ.എം.ഗിരിജ, എം.മമ്മു, സമീര്‍ മുണ്ടുപറമ്പ്, നജീബ് മേല്‍മുറി, പി.എം.ജാഫര്‍, ജിജി മോഹന്‍, ടി.ജെ.മാര്‍ട്ടിന്‍, പി.കെ.പ്രശാന്ത്, ജിതേഷ് കാവുങ്ങല്‍, എ.ടി.രാധാകൃഷ്ണന്‍, ശ്രിധരന്‍ ശിഹാബ് പറമ്പന്‍, കുഞ്ഞു പറമ്പന്‍, അബ്ദു റഹിമാന്‍, ഹര്‍ഷദ് സി.ടി, സഹദേവന്‍, നാസര്‍ മേല്‍മുറി, വേണു പെരുമ്പറമ്പ്, പി.കെ.നിഷില്‍ പ്രസംഗിച്ചു

Sharing is caring!