അംബേദ്കര്‍ സേവശ്രീ ദേശീയ അവാര്‍ഡ് പാലോളി അബ്ദുറഹിമാന്

അംബേദ്കര്‍ സേവശ്രീ  ദേശീയ അവാര്‍ഡ്  പാലോളി അബ്ദുറഹിമാന്

മലപ്പുറം: ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ അംബേദ്കര്‍ സേവശ്രീ ദേശീയ അവാര്‍ഡ് മലപ്പുറം സ്പിന്നിംഗ്മില്‍ ചെയര്‍മാന്‍ പാലോളി അബ്ദുറഹിമാന്. വിവിധ മേഖലകളിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സമൂഹത്തിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നതിക്ക്‌വേണ്ടിയും നടത്തിയ പ്രവര്‍ത്തനങ്ങളാണ് അബ്ദുറഹിമാനെ അവാര്‍ഡിന് അര്‍ഹനാക്കിയതെന്ന് ജൂറി ഭാരവാഹികള്‍ അറിയിച്ചു. ഡിസംബര്‍ ഒമ്പതിന് ഡല്‍ഹിയില്‍വെച്ചുനടക്കുന്ന ദളിത് എഴുത്തുകാരുടെ ദേശീയ സമ്മേളനത്തില്‍വെച്ച് അവാര്‍ഡ് സമ്മാനിക്കും. കേരളാ പ്രവാസി ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ പ്രഥമ സഫിയ അജിത് പുരസ്‌ക്കാരം, അശ്വധ്വനി മാസികയുടെ പ്രതിഭാ ശ്രേയസ്സ് പുരസ്‌ക്കാരം, വോയ്‌സ് ഓഫ് ഗള്‍ഫ് റിട്ടേണീസ് എക്‌സലന്‍സ് അവാര്‍ഡ് തുടങ്ങിയ പുരസ്‌ക്കാരങ്ങള്‍ നേരത്തെ ലഭിച്ചിട്ടുണ്ട്. കോഡൂര്‍ ചെമ്മന്‍കടവ് പാലക്കല്‍ സ്വദേശിയാണ്. ഭാര്യ: സുഹ്‌റ, മക്കള്‍: ഷഹനാസ്,ശബാന.
മരുമക്കള്‍: സാജിമോന്‍ മങ്കട, നിയാസ് ചെമ്മന്‍കടവ്.

Sharing is caring!