റിയാദില്‍ നിന്നും ചികിത്സത്തിയ മലപ്പുറത്തെ പ്രവാസി ആശുപത്രിയില്‍ പോകും വഴി മരിച്ചു

റിയാദില്‍ നിന്നും  ചികിത്സത്തിയ മലപ്പുറത്തെ പ്രവാസി ആശുപത്രിയില്‍  പോകും വഴി മരിച്ചു

തിരൂരങ്ങാടി : ചികിത്സക്കായി നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി ആശുപത്രിയില്‍ പോകും വഴി മരിച്ചു. തൃക്കുളം പന്താരങ്ങാടി പതിനാറുങ്ങല്‍ പരേതനായ കറുംതോട്ടത്തില്‍ കാസിമിന്റെ മകന്‍ മുഹമ്മദ് കോയ (47) യാണ് മരിച്ചത്. സൗദി അറേബ്യയിലെ റിയാദില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. കാലിന് നീര്‍കെട്ടും മറ്റുമായ അസുഖത്തേ തുടര്‍ന്ന്
റിയാദില്‍ നിന്നും ഇന്നലെ രാവിലെ ( വെള്ളി) നെടുമ്പാശ്ശേരിയില്‍ എത്തിയതായിരുന്നു മുഹമ്മദ് കോയ. അസുഖം കൂടുതലായതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിമധ്യേ മരണപെടുകയായിരുന്നു. ഖബറടക്കം ഇന്ന് (ശനി) കാലത്ത് 8 മണിക്ക് (ശനി) പന്താരങ്ങാടി അത്താണിക്കല്‍ ജുമാ മസ്ജിദില്‍ നടക്കും.
ഭാര്യ: കഴുങ്ങും തോട്ടത്തില്‍ ആരിഫ.
മക്കള്‍ : ഷഫീഖ് (റിയാദ് ) സഫീദ ,സഫാന.

Sharing is caring!