കോട്ടക്കുന്നിലേക്ക് പൊതുജനങ്ങളെ സൗജന്യമായി കടത്തിവിടുമെന്ന് എം.എല്‍.എ

കോട്ടക്കുന്നിലേക്ക് പൊതുജനങ്ങളെ സൗജന്യമായി കടത്തിവിടുമെന്ന് എം.എല്‍.എ

മലപ്പുറം: ഡി.ടി.പി.സി എക്‌സിക്യുട്ടീവ് കമ്മിറ്റി സ്ഥലം എംഎല്‍എയുമായ തന്നോട്‌പോലും ആലോചിക്കാതെ ഏകപക്ഷീയമായി തീരുമാനിച്ച കോട്ടക്കുന്നിലേക്കുള്ള പ്രവേശന നിരക്ക് വര്‍ദ്ധന പിന്‍ വലിച്ചില്ലെങ്കില്‍ പൊതുജനങ്ങളെ സൗജന്യമായി പ്രവേശിപ്പിക്കുന്ന സമരമുറകളിലേക്ക് യു.ഡി.എഫ് പോകുമെന്ന് പി.ഉബൈദുള്ള എം.എല്‍.എ പറഞ്ഞു.

മലപ്പുറം നഗരസഭ യു.ഡി.എഫ് കൗ ണ്‍സിലര്‍മ്മാര്‍ കോട്ടക്കുന്നിലെ പ്രവേശന നിരക്ക് വര്‍ദ്ധനക്കെതിരെ നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.യു.ഡി.എഫ് ചെയര്‍മാന്‍ ഉപ്പൂടന്‍ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ മന്നയില്‍ അബൂബക്കര്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എച്ച്.ജമീല ടീച്ചര്‍, വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സെയ്ത്, ഹാരിസ് ആമിയന്‍, കെ.ടി.സലീന തുടങ്ങിയവര്‍ സംസാരിച്ചു.

Sharing is caring!