ഫേസ്ബുക്കിലൂടെ മതവികാരം വൃണപ്പെടുത്തി; മഞ്ചേരി സ്വദേശി അറസ്റ്റില്‍

ഫേസ്ബുക്കിലൂടെ മതവികാരം വൃണപ്പെടുത്തി; മഞ്ചേരി സ്വദേശി അറസ്റ്റില്‍

മഞ്ചേരി: ശബരിമല അയ്യപ്പനെ അപകീര്‍ത്തിപ്പെടുത്തുകയും മതവികാരം വൃണപ്പെടുത്തുമാറ് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടതിന് മഞ്ചേരി എസ് ഐ ജലീല്‍ കറുത്തേടത്ത് അറസ്റ്റ് ചെയ്ത യുവാവിനെ കോടതി റിമാന്റ് ചെയ്തു. മഞ്ചേരി എളങ്കൂര്‍ മൈലൂത്ത് മുല്ലേരി കാട്ടില്‍പുരക്കല്‍ അഭിലാഷ് (25)നെയാണ് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഇ വി റാഫേല്‍ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് അഭിലാഷ് തന്റെ ഫെയ്‌സ് ബുക്കില്‍ അയ്യപ്പനടക്കമുള്ള ഹൈന്ദവ ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തി പോസ്റ്റ് ഇട്ടത്. സംഭവത്തില്‍ എളങ്കൂര്‍ മൈലൂത്ത് പൂത്തൊടിയില്‍ വിനീതിന്റെ പരാതിയിലാണ് മഞ്ചേരി പൊലീസ് കേസ്സെടുത്തത്.

Sharing is caring!