ഹജ് വിമാന ടിക്കറ്റിനുള്ള അധിക ജി.എസ്.ടി ഒഴിവാക്കണം: ഹജ് കമ്മിറ്റി ചെയര്മാന്
മലപ്പുറം: ഹജ് തീര്‍ഥാടകരുടെ വിമാന യാത്രാ ടിക്കറ്റിന്മേലുള്ള അധിക ജി.എസ്. ടി ഒഴിവാക്കണ സംസ്ഥാന ഹജ് കമ്മിറ്റി ചെയര്മാന് സി.മുഹമ്മദ് ഫൈസി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തി ആവശ്യം നേടിയെടുക്കുന്നതിന് ശ്രമിക്കുമെന്ന ധനകാര്യ മന്തി ഡോ: തോമസ് ഐസക്ക് ഉറപ്പു നല്‍കിയതായും അദ്ദേഹം പറഞ്ഞു. സാധാരണ വിമാന യാത്രക്കാരുടെ ടിക്കറ്റില്‍ അഞ്ച് ശതമാനമാണ് ജി.എസ്.ടി ഈടാക്കുന്നത്. എന്നാന് ഹജ് വിമാന ടിക്കറ്റിന്മേല് 18 ശതമാനാണ് ജി.എസ്.ടി ഈടാക്കുന്നത്. ഇത് ന്യായീകരിക്കാവുന്നതല്ലെന്ന് ചെയര്മാന് മന്ത്രിയെ അറിയിച്ചു.തീര്‍ഥാടകര്‍ എന്ന നിലയില്‍ ജി.എസ്.ടി പാടെ ഒഴിവാക്കുകയോ, അല്ലെങ്കില്‍ മറ്റു യാത്രക്കാര്‍ക്കെന്ന പോലെ അഞ്ച് ശതമാനം ജി.എസ്.ടി ഈടാക്കുകയോ ചെയ്യണമെന്നും അദ്ദേഹംആവശ്യപ്പെട്ടു. എന്നാല്‍ വിവേചനം തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും കേരളത്തില്‍ നിന്നുള്ള ഏക സെന്‍ട്രല്‍ ജി.എസ്.ടി കൗണ്‍സിലര്‍ എന്ന നിലയില്‍ ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പെടുത്തി ആവശ്യം നേടിയെടുക്കുന്നതിന് ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചതായി ചെയര്മാന് പറഞ്ഞു.
ഹജ്ജ് കമ്മിറ്റിയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും വിവിധ സംഘടനകളുടെ നിര്‍ലോഭമായ പിന്തുണ ലഭിക്കുന്നുണ്ടെന്നും കുറ്റമറ്റ ഹജ് ക്യാമ്പ് ഒരുക്കുന്നതിന് ഇത് ശുഭാപ്തി വിശ്വാസം നല്‍കുന്നുണ്ടെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.
RECENT NEWS
സമസ്തയിലെ തർക്ക പരിഹാരത്ത് ആയുസ് ഒരുദിനം; അതൃപ്തി അറിയിച്ച് ലീഗ് നേതൃത്വം
മലപ്പുറം: സമസ്തയിലെ പ്രശ്നങ്ങൾക്ക് അറുതിയാകുന്നുവെന്ന സൂചനകൾക്ക് ആയുസ് ഒരു ദിവസം മാത്രം. സമസ്തയിലെ ഒരു വിഭാഗവും മുസ്ലിം ലീഗുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചയിലെ ധാരണ ലംഘിച്ചതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. [...]