ജലീല്‍ രാജിവെച്ചെ മതിയാകൂ: ഉമ്മന്‍ചാണ്ടി

ജലീല്‍ രാജിവെച്ചെ  മതിയാകൂ:  ഉമ്മന്‍ചാണ്ടി

എടപ്പാള്‍: തന്റെ വകുപ്പിന്റെ കീഴിലുള്ള ഉന്നത പദവിയില്‍ തന്റെ അടുത്ത ബന്ധുവിനെ നിയമിച്ച മന്ത്രി കെ.ടി ജലീല്‍ കേരള മന്ത്രിസഭയില്‍ നിന്നും രാജിവെച്ചെ മതിയാകൂയെന്ന് മുന്‍ മുഖ്യമന്ത്രിയും, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു ആദര്‍ശ വാദിയെന്ന് സ്വയം നടിച്ച മന്ത്രിയുടെ ആദര്‍ശം സി.പി.എമ്മിന്റ മുമ്പില്‍ അടിയറവ് വെച്ചൊയെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.സി.പി.എം ആദരമില്ലാത്ത പാര്‍ട്ടിയായി മാറിയെന്ന് രണ്ടര വര്‍ഷത്തെ ഭരണം കൊണ്ട് തെളിയിച്ചതായി ഉമ്മന്‍ ചാണ്ടി കുട്ടിച്ചേര്‍ത്തു പൊന്നാനി നിയോജക മണ്ഡലം യു.ഡി. എഫ് കണ് വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂത്ത് കോണ്‍ഗ്രസ്സ് ജലീലിന്റെ ക്യാമ്പ് ഓഫീസിലെക്ക് മാര്‍ച്ച് നടത്തി

ബന്ധുനിയമനത്തില്‍ അഴിമതി നടത്തിയ മന്ത്രി കെ ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയുടെ ക്യാമ്പ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പൊന്നാനി പാര്‍ലമെന്റ് യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റി മന്ത്രിയുടെ ക്യാമ്പ് ഓഫീസിലെക്ക് മാര്‍ച്ച് സീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. അഴിമതി നിരോധന നിയമ പ്രകാരം കെ ടി ജലീലിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും,രാജി വൈകും തോറും അഴിമതിക്ക് പിണറായ് വിജയന്റെ പിന്തുണയുണ്ടെന്ന് തെളിയുകയാണ് ചെയ്യുന്നതെന്നും രാജി വയ്ക്കും വരെ യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധം ശക്തമായി തുടരുമെന്നും ഡീന്‍ കുര്യാക്കോസ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു . പാര്‍ലമെന്റ് യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് യാസര്‍ പൊട്ടച്ചൊല അദ്ധ്യക്ഷത വഹിച്ചു .നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിത് തൊറയാറ്റില്‍, എ എം രോഹിത് , ഇ പി രാജീവ് , സിദ്ധീഖ് പന്താവൂര്‍ , ടി വി ഷെബീര്‍ , അഡ്വനസറുള്ള ,ടി പി മുഹമ്മദ് , മുസ്തഫ വടമുക്ക് , മനീഷ് ടി എം എന്നിവര്‍ സംസാരിച്ചു.

Sharing is caring!