അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ഉന്നമനത്തിലൂടെയാണ് യഥാര്‍ത്ഥ വികസനം സാധ്യമാകൂ: പ്രൊഫ. ആബിദ് ഹുസൈന് തങ്ങള്‍
വളാഞ്ചേരി: അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ഉന്നമനത്തിലൂടെയാണ് യഥാര്‍ത്ഥ വികസനം സാധ്യമാകുകയുള്ളൂവെന്ന് പ്രൊഫ. ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ
എടയൂര്‍ പൊറ്റേക്കളംപടി പട്ടിക ജാതി കോളനിയുടെ നവീകരണ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
എം.എല്‍.എയുടെ പ്രത്യേക ആവശ്യപ്രകാരമാണ്
സംസ്ഥാന പട്ടികജാതി വകുപ്പ് നടപ്പിലാക്കുന്ന ‘അംബേദ്കര്‍ സ്വാശ്രയ ഗ്രാമം’ പദ്ധതിയില്‍ പൊറ്റേക്കളംപടി കോളനിയെ ഉള്‍പ്പെടുത്തിയത്.
പദ്ധതി പ്രകാരം കോളനിയിലെ ശ്മശാനം പാത്ത് വെ, തോട്ടുങ്ങല്‍ പാത്ത് വെ , പോര്‍ക്കളം പാത്ത് വെ ,
ചാത്തന് പടി പാത്ത് വെ ,കണക്കറായി പാത്ത് വെ കാരി പാത്ത് വെ , കൊലവന് മുക്ക് പാത്ത് വെ എന്നിവയുടെ നിര്‍മ്മാണം, ശ്മശാനം ചുറ്റുമതില്‍, പമ്പ് ഹൗസ് ചുറ്റുമതില്‍, കോളനിയിലേക്കുള്ള പ്രവേശന കവാടങ്ങള്‍, കുടിവെള്ള പദ്ധതി നവീകരണം, കുടിവെള്ള പദ്ധതിയുടെ കിണര്‍ ചുറ്റുമതില്‍ നിര്‍മ്മാണം, അഴുക്ക്ചാല്‍ നവീകരണം,
വീടുകളുടെ പുനരുദ്ധാരണം, തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവ്, അധ്യക്ഷത വഹിച്ചു.ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.കെ. റഫീഖ,ബ്ലോക്ക് മെമ്പര്‍മാരായ പരീത് കരേക്കാട് ,മൊയ്തു എടയൂര്‍, എം മാണിക്യന്,പഞ്ചായത്ത്
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് മോഹനകൃഷ്ണന് കെ. കെ, ബ്ലോക്ക്പട്ടികജാതി വികസന ഓഫീസര്‍ അനിലറാണി എം, നിര്‍മ്മിതികേന്ദ്ര പ്രൊജക്ട് മാനേജര്‍ ബീന കെ.ആര്, എ.പി.അസീസ്, മുഹമ്മദ്കുട്ടി കല്ലിങ്ങല്‍, എ.എന്‍ ജോയ് മാസ്റ്റര്‍, പി.എം. സുരേഷ് മാസ്റ്റര്‍, ഗോപി ,എന്‍.പി.ഗിരിജ എന്നിവര്‍ പ്രസംഗിച്ചു. തിണ്ടലം അങ്ങാടിയില്‍ നിന്നും കോളനിയിലേക്ക്
ബാന്റ് വാദ്യങ്ങളുടേയും കരിമരുന്ന് പ്രയോഗത്തിന്റെയും അകമ്പടിയോടെ വിളംബര ജാഥയും നടന്നു
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]