ഉംറചെയ്ത് തിരിച്ചെത്തിയ മലപ്പുറം സ്വദേശി അന്നേ ദിവസം തന്നെ മരണപ്പെട്ടു

ഉംറചെയ്ത്  തിരിച്ചെത്തിയ മലപ്പുറം സ്വദേശി  അന്നേ ദിവസം തന്നെ മരണപ്പെട്ടു

താനാളൂര്‍: ഉംറ കര്‍മ്മം കഴിഞ്ഞ് തിരിച്ചെത്തിയ ഉടന്‍ മരണപ്പെട്ടു. താനാളൂര്‍ കേലപ്പുറം കുന്നത്ത് സൈതലവിയാണ്(65) മരണപ്പെട്ടത്. ബുധനാഴ്ച്ച വൈകുന്നേരം എഴുമണിക്കാണ് ഉംറ കഴിഞ്ഞ് വീട്ടില്‍ എത്തിയത്. ഉടന്‍ തന്നെ അസ്വസ്ഥത അനുഭവപ്പെടുകയും മരണപ്പെടുകയും ചെയ്തു. ഭാര്യ: ഫാത്തിമ. മക്കള്‍: അബ്ബാസ്, മുഹമ്മദലി, അഷ്‌റഫ്, റിയാസ്, സാബിറ, സാജിദ. മരുമക്കള്‍: അഹമ്മദ് കുട്ടി, ഷാഹുല്‍, നഫീസ, ഫായിമ, റഹീമ. സഹോദരങ്ങള്‍: കുഞ്ഞിക്കോയ, കമ്മുക്കുട്ടി.

Sharing is caring!