മലപ്പുറം കടുങ്ങപുരം സ്വദേശി സൗദിയില്‍ ഹൃദയാഘാതംമൂലം മരിച്ചു

രാമപുരം: കടുങ്ങപ്പുരം സ്‌കൂള്‍ പടി സ്വദേശി പടാലി പറമ്പില്‍മുഹമ്മദ് അഷ്റഫ് (50) യാമ്പുവില്‍ ഹൃദയാഘാതം മൂലം മരിച്ചു.വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നര മണിയോടെ നെഞ്ച് വേദനയെ തുടര്‍ന്ന് എഴുന്നേറ്റ അഷ്റഫ് റൂമില്‍ തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. ശബ്ദം കേട്ട് എഴുന്നേറ്റ കൂടെയുള്ളവര്‍ ഉടനെ യാമ്പു ജനറല്‍ ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും അവിടെവെച്ചു മരണം സംഭവിക്കുക യായിരുന്നു. രണ്ടര പതിറ്റാണ്ടായി യാമ്പുവിലെ അബൂബക്കര്‍ സിദ്ധീഖ് മസ്ജിദിന് സമീപം സ്വന്തമായി ബാര്‍ബര്‍ ഷോപ്പ് നടത്തുകയായിരുന്നു. . സഹോദരന്‍ അന്‍സാറും മറ്റു ചില അടുത്ത ബന്ധു ക്കളും ഇദ്ദേഹത്തിന്റെ ഷോപ്പില്‍ തന്നെ ജോലി ചെയ്യുന്നുണ്ട്.
കുഞ്ഞിമുഹമ്മദ് പടാലിപ്പറമ്പില്‍ ആണ് മരിച്ച മുഹമ്മദ് അഷ്റഫിന്റെ പിതാവ്. മാതാവ് : നഫീസ. ഭാര്യ: ആബിദ. മക്കള്‍ : ഹബീബ് റഹ്മാന്‍, അല്‍ത്താഫ്, അമീന്‍, ഹസ്ബിയ. സഹോദരങ്ങള്‍ : അബ്ദുസ്സലാം, ഹാരിസ് (ഇരുവരും ജിദ്ദയില്‍). മൈമൂന, സുലൈഖ,സക്കീന, റൈഹാനത്ത്. ജിദ്ദയിലുള്ള സഹോദരങ്ങള്‍ യാമ്പുവിലെത്തിയിട്ടുണ്ട്. സഹോദരന്മാരും സി.സി .ഡബ്ല്യൂ അംഗം മുസ്തഫ മൊറയൂരും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ട്.
RECENT NEWS

സംസ്ഥാന ഹജ്ജ് ക്യാമ്പ് ചൊവ്വ)സ്വലാത്ത് നഗറില്‍; രജിസ്റ്റര്‍ ചെയ്തത് പതിനായിരത്തോളം ഹാജിമാര്‍
മലപ്പുറം: ഹജ്ജ് ഉംറ ഉദ്ദേശിക്കുന്നവര്‍ക്ക് അറിവനുഭവങ്ങളുടെ വേദിയൊരുക്കാന്‍ സര്‍വ്വ സജ്ജമായി സ്വലാത്ത്നഗര്‍ മഅ്ദിന്‍ അക്കാദമി. ഇരുപത്തിയാറാമത് സംസ്ഥാന ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും പതിനായിരത്തോളം ഹാജിമാര്‍ രജിസ്റ്റര്‍ [...]