ശ്രദ്ധേരായ ഇന്ത്യക്കാരുടെ വിശേഷങ്ങളുമായി ട്രെന്റ്സെറ്റേഴ്സ്

ശ്രദ്ധേരായ  ഇന്ത്യക്കാരുടെ  വിശേഷങ്ങളുമായി  ട്രെന്റ്സെറ്റേഴ്സ്

മലപ്പുറം: ഗള്‍ഫ് മേഖലയിലും അമേരിക്ക ഉള്‍പ്പെടെയുള്ള യൂറോപ്പ്യന്‍ രാജ്യങ്ങളിലും പ്രതിഭകൊണ്ട് ശ്രദ്ധേരായ ഇന്ത്യക്കാരുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്ന പുസ്തകം അണിഞ്ഞൊരുങ്ങി. ട്രെന്‍ഡ്സെറ്റേര്‍സ് എന്ന് പേരിട്ടിരിക്കുന്ന ഇംഗ്ലീഷ് പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ വെള്ളിയാഴ്ച പ്രകാശനം ചെയ്യും. കോഫീടേബിള്‍ ആകൃതിയിലാണ് ട്രെന്റ്സെറ്റേഴ്സ് രൂപകല്‍പന ചെയ്്തിരിക്കുന്നത്.
പ്രവാസികളായി വിദേശ രാജ്യങ്ങളിലെത്തുകയും അവിടെ തരംഗമാവുകയും ചെയ്തവരെയാണ് പ്രധാനമായും പുസ്തകത്തില്‍ പരിചയപ്പെടുത്തുന്നത്. ഒരുവര്‍ഷത്തോളമായി വിവിധ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരെ സന്ദര്‍ശിച്ചാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള 30 പേരുടെ വിശേഷങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം.

പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസുഫലി മുതല്‍ എയറോസ്പേസ് രംഗത്തെ ടീനേജ് ബിസിനസുകാരനും ശ്രീലങ്കയിലെ സ്പെയ്സ് ഇന്‍ഫിനിറ്റി പ്രൈറ്റ് ലിമിറ്റഡിന്റെ ഉടമയുമായ മുഹമ്മദ് നാദിര്‍ഷ അടക്കമുള്ളവരുടെ വിജയ കഥകളും ജീവത പാഠങ്ങളുടെയും കടന്നപോകുന്നു പുസ്തകം.
ലിസ്റ്റില്‍ മലപ്പുറം തിരൂര്‍ മംഗലം സ്വദേശിയും യെംകെ അബൂദാബി ഉടമയുമായ എംഎം കബീറും ഉണ്ട്.
ബ്രെസ്റ്റ് ക്യാന്‍സര്‍ ബോധവത്കരണ പ്രചാരണത്തിനായി ഒമാന്‍ സര്‍ക്കാര്‍ തിരഞ്ഞെടുത്ത ഏക ഇന്ത്യക്കാരി ഡോ. രാജശ്രീ, ഷിപ്സ് ഏജന്‍സി ആന്റ് ഇന്റര്‍ നാഷണല്‍ ലോജിസിറ്റിക് കമ്പനി ഉടമ സിഎം നജീബ്, സഫ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാന്‍ സലാം മേലാറ്റൂര്‍,

ഇന്ത്യന്‍ കലാപൈതൃകങ്ങളെ വിദേശരാജ്യങ്ങളില്‍ പ്രചരിപ്പിക്കുന്നതിനായി ഒമാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഭാവലയയുടെ സ്ഥാപക ചെയര്‍മാന്‍ ഡോ. ജെ.രത്നകുമാര്‍, നെല്ലറഗ്രൂപ്പ് ഉടമ ഷംസുദ്ധീന്‍ കരിമ്പനക്കല്‍, യുവ സംരഭകനും ഇന്ത്യ,യുഎഇ,സൗദി എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പാള്‍സ് അസോസിയേറ്റ്സിന്റെ സിഇഒയും റിഗല്‍ ബിസിനസ് ഗ്രൂപ്പ് എംഡിയുമായ എപി അബ്ദുല്‍മജീദ്, മോഡേണ്‍ ഡിസ്ട്രോപോളിസ് എംഡി കെവി അന്‍വര്‍, ജപ്പാന്‍ കമ്പനിയിലൂടെ വളര്‍ന്ന് മലയാളികളുടെ അഭിമാനമായ ശൈഖ് മൂസ, യുഎഇയിലെ അല്‍ഹന കുടിവെള്ള കമ്പനി ഉടമ ഖാദര്‍ ജലീല്‍ഹാജി, ഏറ്റവും കൂടുതല്‍ ഇരട്ട കുട്ടികളുടെ പ്രസവമെടുത്ത ചെമ്മാട് സ്വദേശി ഡോ. ലൈല ബീഗം, അമേരിക്ക കേന്ദ്രമായി ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന യു എ നസീര്‍, എഞ്ചിനീയറിംഗ് രംഗത്ത് ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യക്കാരുടെ അഭിമാനമായി സേവനം ചെയ്യുന്ന എംഎം ജമാല്‍, മികച്ച മലയാളി പ്രഫഷണലിസ്റ്റും ജിദ്ധ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന്റെ മുന്‍ ചെയര്‍മാനുമായ മുഹമ്മദ് ഇഖ്ബാല്‍, ഒരു ഗ്രാമം മുഴുവന്‍ നാല് വര്‍ഷമായി ദത്തെടുത്ത് അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുന്ന ഡോ. മോഹന്‍ പൂലാനി, മെഡിക്കല്‍ ടൂറിസം രംഗത്ത് ശ്രദ്ധേയനായ കിംസ് ഒമാന്‍ ഹോസ്പിറ്റല്‍ എം ഡി. വി എം എ ഹക്കീം, ജിടെക് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ ചെയര്‍മാന്‍ മെഹ്റൂഫ് മണലൊടി, മലയാള ഭാഷാ പ്രചാരണത്തിനായി ഒമാനില്‍ പ്രവര്‍ത്തിക്കുന്ന സദാനന്ദന്‍ എടപ്പാള്‍, ഹൃദ്രരോഗ വിദഗ്ദന്‍ ഡോ.ഷൗജാദ്,ഗ്രാമ പ്രദേശങ്ങളില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സുമ രാജശങ്കരന്‍ പിള്ളൈ, ഒമാനിന്റെ പൈതൃക വസ്തുക്കളുടെ വില്‍പ്പന മത്രസൂഖില്‍ ആദ്യമായി ആരംഭിച്ച മലയാളി ശുഐബ് ഇസ്മാഈല്‍, പ്രവാസ ലോകത്ത് കോഫി ഷോപ്പുകളഉടെ ശ്രംഘലതീര്‍ത്ത വടകര സ്വദേശി അശ്റഫ്, മികച്ച വനിതാസംരഭകയും സോഷ്യല്‍ വര്‍ക്കറുമായ ജാസ്മിന്‍ കരീം, മുതിര്‍ന്ന പ്രവാസിയും ആതുര സേവനരംഗത്തെ മികച്ച സാന്നിധ്യവുമായ അബ്ദുല്‍ മജീദ് വാറങ്കോട്, ഖത്തറിലെ കെഎംസിസി നേതാവും സ്റ്റാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഉടമയുമായ മുസ്ത്ഥഫ പള്ളിശ്ശേരി, താപ്പീസ് ഗ്രൂപ്പ് ഉടമ അബ്ദുല്ലക്കുട്ടി ഹാജി, എണ്ണായിരത്തിലധികം സൗജന്യ കിണര്‍ റീചാര്‍ജിംഗ് ചെയതുകൊടുത്ത് ജലസംരക്ഷണ രംഗത്ത് സജീവമായ അഷ്റഫ് കാളികാവ് തുടങ്ങിയവരുടെ ജീവിത വഴികളും വിജയ രഹസ്യങ്ങളും പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്.

എറണാകുളത്താണ് ഓണ്‍ലുക്കര്‍ പബ്ലിക്കേഷന്‍സിന്റെ കോര്‍പറേറ്റ് ഓഫീസ്. മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി ഫഹദ് സലീമാണ് മാനേജിംഗ് എഡിറ്റര്‍. ഉമര്‍ മോഴിക്കല്‍ പീരിയോഡികല്‍ എഡിറ്ററും ശറഫുദ്ധീന്‍ മുനക്കടവ് പ്രൊഡക്ഷന്‍ മാനേജറും അഡ്വ. അബ്ദുല്‍ അഹദ് ലീഗല്‍ അഡൈ്വസറുമായ സമിതിയുമാണ് ട്രെന്റ്സെറ്റേഴ്സ് പുസ്തകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
പത്ത് വര്‍ഷം മുമ്പ് മക്കയില്‍ പത്മശ്രീ എം എ യൂസുഫലിയാണ് ഓണ്‍ലുക്കര്‍ പബ്ലിക്കേഷന്റെ ഫലകം അനാഛാദനം ചെയ്തത്. ടോ്പ് ഫിഫ്റ്റി ഓണ്‍ട്രപ്രണേഴ്സ്, ടോപ് 30 സിഇഒസ് എന്നിവ നേരത്തെ ഓണ്‍ലുക്കര്‍ പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ്.

Sharing is caring!