രമേശ് ആതവനാടിന്റെ കഥാ സമാഹാരം ‘സ്മൃതിപഥങ്ങള്‍’ പ്രകാശനം നവംബര്‍ 11ന്

രമേശ് ആതവനാടിന്റെ  കഥാ സമാഹാരം ‘സ്മൃതിപഥങ്ങള്‍’ പ്രകാശനം നവംബര്‍ 11ന്

കോട്ടക്കല്‍: മാധ്യമ പ്രവര്‍ത്തകനായ രമേശ് ആതവനാടിന്റെ കഥാ സമാഹാരംആയ (സ്മൃതിപഥങ്ങള്‍ )പുസ്തക പ്രകാശനവും മാട്ടുമ്മല്‍ വിസ്മയ ക്ലബ്ബിന്റെ ലൈബ്രറി ഉദഘാടനവും നവംബര്‍ 11ന് വൈകിട്ട് മൂന്ന് മണിക്ക് ആതവനാട് മാട്ടുമ്മല്‍ ഗവണ്മെന്റ് ഹയര്‍ സെകെന്ററി സ്‌കൂളില്‍ പ്രമുഖ സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍ പ്രകാശനം നിര്‍വഹിക്കും വളരെ ചെറുപ്പത്തില്‍ തന്നെ വായനക്കും കഥ എഴുതാനും സമയം കണ്ടെത്തിയിരുന്നു. രമേശ് പഠിക്കുന്ന സമയത്ത് തന്നെ എം ടി വാസുദേവന്‍ നായരുടെയും പൊന്‍കുന്നം വര്‍ക്കിയുടെയും സി രാധാകൃഷ്ണന്റെയും കഥകള്‍ വായിച്ചാണ് വളര്‍ന്നത് അത് കൊണ്ട് തന്നെ തന്റെ വായന കഥ എഴുതാന്‍ പ്രചോദകമായി
വായനയെ അനുഭൂതിയാകുന്നകഥയുള്ള കഥകളുടെ തിരിച്ചുവരവ് ഓരോ കഥ എഴുതുമ്പോഴും മറ്റുള്ളവരുടെ ജീവിതം നോക്കി കാണാനുള്ള ത്വര നമ്മുടെയെല്ലാം ബലഹീനതയാണ് എന്നാണ് രമേശിന്റെ അഭിപ്രായം നമ്മുടെ ജീവിതം താറുമാറാവുമ്പോഴും നാം ആഗ്രഹിക്കുന്നത് മറ്റുള്ളവരുടെ
ജീവിതം എങ്ങനെ ആവും എന്നറിയാനാണ്. കഥ സാഹിത്യത്തിന്റെ തുടക്കവും അതിനെ വളര്‍ത്തി കൊണ്ട് വന്ന പ്രേരശക്തിയും മനുഷ്യന്റെ ഈ സ്വഭാവം ആണ് കഥകളുണ്ടാവുന്നത് എന്നാണ് രമേശ് പറയുന്നത്.
രമേശിന്റെ ഈ പുസ്തക പ്രകാശന ചടങ്ങില്‍ മാട്ടുമ്മല്ക്കാര്ക്ക് ഒരു കാര്യം കൂടി സാധിക്കും നാട്ടുകാരുടെ ഒരു സ്വപ്നം കൂടി പൂവണിയുകയാണ് ഒരു ലൈബ്രറി ഒരു വായനശാല ഗ്രാമങ്ങളിലെ സര്‍വകലാശാലകള്‍ എന്നാണ് അറിയപ്പെടുന്നത് അത് കൊണ്ട് തന്നെ തന്റെ നാട്ടില്‍ ഒരു ലൈബ്രറി അതാണ് പൂവണിയുന്നത്
സ്മൃതിപഥങ്ങളില്‍ 12 കഥകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. വേദന പുരണ്ട ഹൃദയം മാനസാന്തരം ഹാക്കകള്‍ ഉല്‍സവം നാടകംതുടങ്ങുന്നു
വായനക്കിടയിലെ വരികള്‍ നഷ്ടബോധം
തിരിനാളം യാത്ര സൗഹൃദചരട്
ചായകടയിലെ കൈനോട്ടം പ്രമുഖ സാഹിത്യകാരന്‍ സി രാധകൃഷ്ണന്‍ ആണ് പുസ്തകത്തിന്റെ അവതാരിക മതസൗഹാര്‍ദ്ദം. വേദനകള്‍. സാധാരണക്കാരുടെ ജീവിതം ഗ്രാമീണ പശ്ചാത്തലം എല്ലാം ഈ കഥകളില്‍ ഉള്ളത് കൊണ്ട് പഴയ കാലം ഓര്‍മിക്കും അദ്യപികയായ രസിക ആണ് ഭാര്യ രണ്ടു കുട്ടികളുണ്ട്
നവംബര്‍ 11ന് അക്ഷരം പകര്‍ന്നു നല്‍കിയ സ്‌കൂളില്‍ വെച്ച് തന്നെ പുസ്തക പ്രാകാശനവും നടക്കുകയാണ് വൈകീട്ട മൂന്ന് മണിക്ക് സി രാധാകൃഷ്ണന്‍ നിര്‍വഹിക്കും
ആഴ് വാഞ്ചേരി തംമ്പ്രാക്കള്‍ അദ്യക്ഷത വഹിക്കും പ്രമുഖ എഴുത്തുകാരിയും നര്‍ത്തകിയുമായ സുധ തെക്കേമഠം പുസ്തകം സ്വീകരിക്കും പുസ്തകം പരിചയപ്പെടുത്തല്‍ ഡോക്ടര്‍ ശശിധരന്‍ ക്ലാരിയും ലൈബ്രറിയുടെ ഉദഘാടനം ഡോക്ടര്‍ അനില്‍ വള്ളത്തോള്‍ (മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ )നിര്‍വഹിക്കും

Sharing is caring!