വിമാനത്തിലിരുന്ന ‘അമ്മൂമ്മ’ സുരേഷ് ഗോപിയോട് പറഞ്ഞു നിലമ്പൂര്‍ എത്തിയാല്‍ പറയണെ…

വിമാനത്തിലിരുന്ന ‘അമ്മൂമ്മ’  സുരേഷ് ഗോപിയോട് പറഞ്ഞു നിലമ്പൂര്‍ എത്തിയാല്‍ പറയണെ…

നിലമ്പൂര്‍ ആയോ.. പറയണേ.. നിലമ്പൂര്‍ എത്തിയാല്‍ പിന്നെ അവിടുന്ന് ഒരു ബസ് പിടിച്ചാ മതി..’ നടനും എംപിയുമായ സുരേഷ്‌ഗോപിയോട് ഒരു അമ്മൂമ്മയുടെ ചോദ്യമാണിത്. ഏറെ കൗതുകം ഈ നിലമ്പൂര്‍ അന്വേഷണം വിമാനത്തിന്റെ ഉള്ളിലിരുന്നു കൊണ്ടാണ് എന്നതാണ് രസം. അമ്മൂമ്മയുടെ അടുത്തിരുന്നവര്‍ ഈ ചോദ്യം മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ വിഡിയോ വൈറലായി.

നിലമ്പൂര്‍ ഇറങ്ങി ബസ് കിട്ടിയല്ലെങ്കില്‍ ഒരു സൈക്കിള്‍ റിക്ഷ മതിയോ എന്ന് സുരേഷ്‌ഗോപി തിരിച്ച് അമ്മൂമ്മയോട് വല്‍സല്യത്തോടെ തിരിച്ചും ചോദിച്ചു. ആദ്യമായിട്ടാണ്‌ ൈസക്കിള്‍ റിക്ഷ എന്നു അമ്മൂമ്മ കേള്‍ക്കുന്നത്. ഉടനെ മറുപടിയും വന്നു. ‘നീ എന്താന്നു വച്ചാ വിളിക്ക് കൊടുക്കാന്‍ കാശില്ലേ പറഞ്ഞാ മതി. ഞാന്‍ തരാം.’ സുേരഷ്‌ഗോപിയും അമ്മൂമ്മയും തമ്മിലുള്ള വിഡിയോ കാണാം.

Sharing is caring!