മന്ത്രി ജലീല്‍ രാജി വെക്കണം; മുസ്ലിം യൂത്ത്‌ലീഗ് സമര പരമ്പര തുടങ്ങുന്നു

മന്ത്രി ജലീല്‍ രാജി വെക്കണം; മുസ്ലിം യൂത്ത്‌ലീഗ് സമര പരമ്പര തുടങ്ങുന്നു

 

മലപ്പുറം: ബന്ധു നിയമനത്തിലൂടെ സ്വജനപക്ഷപാതം നടത്തിയ മന്ത്രി ജലീല്‍ രാജി വെക്കുക എന്ന ആവശ്യം ഉന്നയിച്ച് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സമര പരമ്പരക്ക് തുടക്കം കുറിക്കുന്നു. രാജിവെക്കും വരെ തുടര്‍സമരങ്ങള്‍ ജില്ലയില്‍ നടക്കും. ഇടതു സര്‍ക്കാറിലെ ജില്ലയിലെ ഏക മന്ത്രിയായ കളങ്കിത മന്ത്രി രാജിവെപ്പിക്കാന്‍ സി.പി.എം തയ്യാറാവണം എന്ന ആവശ്യം ഉന്നയിച്ചാണ് ആദ്യ സമരം. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നടക്കുന്ന നാളെ വെള്ളി ജില്ലയില്‍ കരിദിനം ആചരിക്കാനും നിയോജക മണ്ഡലം തലങ്ങളില്‍ കരിദിന പ്രദിഷേധ പ്രകടനങ്ങളും നടത്തും
തുടര്‍ ദിവസങ്ങളില്‍ മന്ത്രിയുടെ വസതിയിലേക്കും ഓഫീസിലേക്കും പ്രതിഷേധ പ്രകടനങ്ങള്‍ നടക്കും.
കളങ്കിത മന്ത്രിയെ ജില്ലയില്‍ ബഹിഷ്‌കരിക്കാനും മന്ത്രിയുടെ സ്വജനപക്ഷപാതം തെരുവുകളില്‍ ചര്‍ച്ച ചെയ്യുന്ന തരത്തില്‍ പ്രചരണങ്ങള്‍ സംഘടിപ്പിക്കും. ഇ.പി.ജയരാജനെ ബന്ധു നിയമനത്തിന്റെ പേരില്‍ മന്ത്രിസഭയില്‍ നിന്നും മാറ്റി നിര്‍ത്തിയ സി.പി.എം എന്തുകൊണ്ട് മന്ത്രി ജലീലിനെ മാറ്റി നിര്‍ത്തുന്നില്ല എന്ന് സി.പി.എം വിശദീകരിക്കേണ്ടതുണ്ട്. കളങ്കിതനായിട്ടും പത്രസമ്മേളനങ്ങളിലും സോഷ്യല്‍ മീഢിയായിലും അഹങ്കാരം നിറഞ്ഞ വാക്കുകളും വെല്ലുവിളിയും നടത്തിയ മന്ത്രിയുടെ ശൈലി ജനാധിപത്യത്തിന് അപമാനമാണ്. സമരം ആലോചനായോഗത്തില്‍ ജില്ലാ പ്രസിഡണ്ട് അന്‍വര്‍ മുള്ളമ്പാറ അധ്യക്ഷത വഹിച്ചു. കെ.ടി.അഷ്റഫ്, സുബൈര്‍ തങ്ങള്‍, ശരീഫ് കുറ്റൂര്‍, അഫ്സല്‍ റഹ്മാന്‍, വി.കെ.എം ഷാഫി, അമീര്‍ പാതാരി, മുസ്തഫ അബ്ദുല്‍ ലത്തീഫ്, എം.കെ.സി നൗഷാദ്, ഗുലാം ഹസന്‍ ആലംഗീര്‍, ബാവ വിസപ്പടി പ്രസംഗിച്ചു.

മലപ്പുറം ജില്ലയില്‍ നാളെ കരിദിനം, മണ്ഡലം തലങ്ങളില്‍ കരിങ്കൊടി പ്രകടനം

കളങ്കിതനായ മന്ത്രി ജലീല്‍ രാജിവെക്കുക. എന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തുന്ന സമര പരമ്പരയുടെ ഭാഗമായി സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നടക്കുന്ന നാളെ ജില്ലയില്‍ കരിദിനം ആചരിക്കും. മന്ത്രിയെ രാജിവെപ്പിക്കാന്‍ സി.പി.എം മുന്‍കൈയെടുക്കണം എന്ന ആവശ്യം ഉന്നയിച്ച് മണ്ഡലം തലങ്ങളില്‍ കരിങ്കൊടി പ്രകടനങ്ങളും പ്രതിഷേധ സംഗമവും നടത്തും. പ്രവര്‍ത്തകര്‍ കറുത്ത ബാഡ്ജ് അണിയുകയും കറുത്ത ബാഡ്ജ് വിതരണവും ചെയ്യും. മുസ്ലിം ലീഗ് , യു ഡി എഫ് നേതാക്കള്‍ സംഗമത്തില്‍ പ്രസംഗിക്കും.

ജനാധിപത്യ സമരങ്ങളെ അടിച്ചച്ചൊതുക്കാന്‍ അനുവദിക്കില്ല

കളങ്കിത മന്ത്രി ജലീലിനെതിരെ പ്രതിഷേധം നടത്തിയ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ അന്യായമായ വകുപ്പുകള്‍ ചാര്‍ത്തി കേസെടുത്ത് ജനാധിപത്യ സമരങ്ങളെ അടിച്ചമര്‍ത്താമെന്ന് അധികാരികള്‍ വ്യാമോഹിക്കേണ്ടതില്ലെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സമരങ്ങള്‍ മന്ത്രിയുടെ രാജിയോടെ മാത്രമേ അവസാനിക്കൂ എന്നും യുത്ത് ലീഗ് ഭാരവാഹികള്‍ അറിയിച്ചു.

Sharing is caring!