ജലീലിനെതിരെ കോടതിയെ സമീപിക്കും: കെ.പി.എ മജീദ്

ജലീലിനെതിരെ കോടതിയെ സമീപിക്കും: കെ.പി.എ മജീദ്

മലപ്പുറം: മന്ത്രി കെടി ജലീലിനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും ജലീലിനെ മന്ത്രിസ്ഥാത്തുനിന്നും മാറ്റി നിര്‍ത്തണമെന്നും മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. വിഷയത്തില്‍ ഗവര്‍ണറെ കാണുന്നതിന് പുറമെ മുസ്ലിംലീഗ് കോടതിയെ സമീപിക്കുമെന്നും മജീദ് മലപ്പുറത്ത് പറഞ്ഞു.
നിയമനത്തിലൂടെ മന്ത്രിസഭ യോഗ തീരുമാനവും അട്ടിമറിച്ചു. മന്ത്രി ഇ.പി ജയരാജന്റെ ആശ്രിത നിയമന വിവാദത്തെ തുടര്‍ന്ന് 13-10-2016 ല്‍ മന്ത്രിസഭ യോഗം ചേര്‍ന്നെടുത്ത തീരുമാനം ഇതേ മന്ത്രിസഭയിലെ മന്ത്രി തന്നെ അട്ടിമറിച്ചിരിക്കുകയാണ്. അന്നത്തെ മന്ത്രിസഭ യോഗ തീരുമാനപ്രകാരം പൊതുമേഖല സ്ഥാപനങ്ങളിലെ ഉന്നത തല നിയമനങ്ങള്‍ക്ക് വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കാനും ഇത് കര്‍ഷനമായി പാലിക്കാനുമാണ് തീരുമാനിച്ചിരുന്നത്. പൊതുമേഖല സ്ഥാപനങ്ങളിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, മാനേജിംഗ് ഡയറക്ടര്‍, ജനറല്‍ മാനേജര്‍ തുടങ്ങിയ ഉന്നത പദവികളിലേക്ക് നിയമനങ്ങള്‍ നടത്തുമ്പോള്‍ ദേശീയ തലത്തില്‍ അംഗീകാരമുള്ള സാങ്കേതിക വിദഗ്ദര്‍ ഉള്‍പ്പെടുന്ന സമിതി പരിശോധിച്ച് അവരുടെ ശുപാര്‍ഷ വേണമെന്നും നിയമനങ്ങളില്‍ സുതാര്യവും നിസ്പക്ഷവും ഉറപ്പുവരുത്തി പ്രഫഷണലുകളെ നിയമിക്കാന്‍ വേണ്ടി നിയമനിര്‍മ്മാണം നടത്താനും യോഗത്തില്‍ തീരുമാനമെടുത്തു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ എടുത്ത തീരുമാനമാണിത്. എല്ലാ പൊതുമേഖ സ്ഥാപന മേധാവികള്‍ക്ക് മന്ത്രിസയഭ യോഗ തീരുമാനമറിയിച്ച് സര്‍ക്കുലവര്‍ അയച്ചു. എന്നാല്‍ കെ.ടി ജലീല്‍ നടത്തിയ നിയമനങ്ങളില്‍ ഇതെല്ലാം കാറ്റില്‍പറത്തിയിരിക്കുകയാണ്. അപേക്ഷ ക്ഷണിച്ച് ഹാജരാകാത്ത ഒരാളെ പിടിച്ച് ജോലി ഏല്‍പ്പിച്ചിരിക്കുകയാണ്. ഈ നിയമനം നടത്തേണ്ട സമയത്താണ് ജയരാജന്റെ ബന്ധുനിയമന വിവാദം വന്നത്. അന്ന് മന്ത്രി നിയമനം മാറ്റിവെച്ചു. നിലവില്‍ ഡെപ്യൂട്ടേഷനിലുണ്ടായിരുന്ന മനേജറെ തിരിച്ചയച്ച് ഒഴിവ് ഉണ്ടാക്കുകയാണ് മന്ത്രി ചെയ്തത്. നിയമനത്തിനുണ്ടാക്കിയ നടപടിക്രമങ്ങളെല്ലാം തെറ്റാണ്. ഇദ്ദേഹം വല്ല സാമ്പത്തിക അഴിമതിയും കാണിച്ചാല്‍ പണം ഈടാക്കാന്‍ പോലും കഴിയാത്ത ഒരു സ്ഥാപനത്തില്‍ നിന്നാണ് മന്ത്രി ഇയാളെ ഡെപ്യൂട്ടേഷനില്‍ നിയമിച്ചിരിക്കുന്നത്. മന്ത്രി മാത്രം അറിഞ്ഞ് സ്വകാര്യമായി ചെയ്ത കാര്യമാണിത്. ഡയറക്ടര്‍ ബോര്‍ഡ് പോലും അറിഞ്ഞിട്ടില്ല. ഇത് വിവാദമായപ്പോള്‍ അതിന് വിശദീകരണവുമായി വന്ന മന്ത്രി മറ്റു പല കാര്യങ്ങളും പറഞ്ഞ് യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുകയാണ്. ലോണ്‍ തിരിച്ച് പിടിക്കാന്‍ തുടങ്ങിയപ്പോഴാണ് മുസ്‌ലിംലീഗുകാര്‍ക്ക് പ്രശ്‌നമായതെന്ന വാദം ഉന്നയിക്കുന്ന മന്ത്രി അത് തെളിയിക്കണം. 90 ശതമാനം കേന്ദ്ര സര്‍ക്കാറും 10 ശതമാനം സംസ്ഥാന സര്‍ക്കാറുമാണ് ലോണിന് പണം നല്‍കുന്നത്. ലോണിന് ആവശ്യമായ നിബന്ധനകളെല്ലാം പാലിക്കുന്നവര്‍ക്കാണ് ലോണ്‍ ലഭിക്കുന്നത്. ഈ ലോണ്‍ തിരിച്ചടക്കാന്‍ വൈകിയാല്‍ ജപ്തി നടപടികള്‍ക്ക് വരെ ഇതിന് അധികാരമുണ്ട്. ലോണ്‍ വാങ്ങി പലരും പോയി എന്ന് പറയുന്ന മന്ത്രി ആര് പോയി എന്നും മുസ്‌ലിംലീഗ് പാര്‍ട്ടിക്ക് ഇവരുമായി എന്ത് ബന്ധമാണുള്ളത് എന്നെല്ലാം വ്യക്തമാക്കണം. ലോണ്‍ തിരിച്ചുപിടിക്കാനുള്ള ഉത്തരവാദിത്തം പൊതുമേഖലന സ്ഥാപനത്തിനാണ്. മുസ്‌ലിംലീഗ് പാര്‍ട്ടി ഇത് വളരെ ഗൗരവമായിട്ടാണ് കാണുന്നത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. ഇതിന് പുറമെ ഗവര്‍ണറെ കാണും. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയാണ് തീരുമാനം എടുക്കേണ്ടത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് മന്ത്രിസഭ യോഗ തീരുമാനമാണ് ഇതേ മന്ത്രിസഭയിലെ അഗം ലംഘിച്ചിരിക്കുന്നത്. ഇതില്‍ മുഖ്യമന്ത്രിയുടെ നിലപാട് എന്താണെന്ന് അറിയേണ്ടതുണ്ട്. മുഖ്യമന്ത്രി നടപടിയെടുക്കുമെന്നാണ് മുസ്‌ലിംലീഗ് പ്രതീക്ഷിക്കുന്നത്. നഗ്‌നമായ നിയമ ലംഘനമാണ് നടന്നത്. മന്ത്രിക്ക് ഒഴിഞ്ഞുമാറാനാവില്ല. ജലീല്‍ രാജിവെക്കുന്നത് വരെ ശക്തമായ പ്രക്ഷോപവുമായി മുന്നോട്ടുപോകും. യുഡിഎഫ് നേതാക്കളെല്ലാം ഇതില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫ് യുവജന സംഘടനകള്‍ സമരങ്ങളുമായി രംഗത്തിറങ്ങിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!