മലപ്പുറത്തുനിന്നും മികച്ച ഫുട്ബോള്‍ താരങ്ങളെ സൃഷ്ടിക്കാന്‍ കിക്കോഫ് ‘ പരിശീലന പദ്ധതി ആരംഭിച്ചു
കോട്ടക്കല്‍: ഇന്ത്യയില്‍ ഫുട്ബാള്‍ നിലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ‘കിക്കോഫ് ‘ പദ്ധതിയുടെ
ആദ്യ റൗണ്ട് സെലക്ഷന് തുടക്കമായി. കോട്ടക്കല്‍ നിയോജമണ്ഡലത്തിലെ
ഗവ.രാജാസ് ഹയര്‍ സെക്കന്ററി സ്കൂളിലാണ്
ജില്ലയിലെ ആദ്യ പരിശീലന കേന്ദ്രം .
സംസ്ഥാന സ്പോര്‍ട്സ് യുവജന കാര്യ വകുപ്പ് നേതൃത്വം നല്കുന്ന പദ്ധതിയില്‍ സംസ്ഥാനത്ത് തുടങ്ങുന്ന പതിനെട്ട് കേന്ദ്രങ്ങളിലൊന്നാണ് കോട്ടക്കലിലേത്.
2007 ജനുവരി 1 നും 2008 ഡിസംബര്‍ 31 നും ഇടയില്‍ ജനിച്ച 300 ഓളം കുട്ടികളാണ് ‘കിക്കോഫ് ‘ പദ്ധതിയുടെ സെലക്ഷനെത്തിയത്.രാവിലെ 7 മുതല്‍ തുടങ്ങിയ സെലക്ഷന് ക്യാമ്പില്‍ എല്ലാ കാര്യങ്ങള്‍ക്കും നേതൃത്വം നല്കി പ്രൊഫ. ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ സജീവമായി രംഗത്തുണ്ടായിരുന്നു.
കോട്ടക്കല്‍ നഗരസഭ ചെയര്മാന് കെ.കെ. നാസര്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സാജിദ് മങ്ങാട്ടില്‍, കെ.വി. ലത, പി.ടി.എ പ്രസിഡന്റ് എം.ഡി രഘുരാജ് എന്നിവര്‍ പങ്കെടുത്തു..കിക്കോഫ് കണ്‍വീനര്‍ പി.കെ,കുഞ്ഞിക്കോയ, കോ- ഓര്‍ഡിനേറ്റര്‍ എ എം റഫീഖ് പരിശീലകരായ ടി.എം. അഷ്ക്കര്‍, എം. സിനീഷ്, സായിനാഥ്, ബാബുരാജ്, ശരത് ,വൈ.എസ്.സി പരിശീലകരായ സുരേഷ് ബാബു, റഷീദ് എന്നിവര്‍ സെലക്ഷന് ക്യാമ്പിന് നേതൃത്വം നല്കി.
മൂന്ന് ഇനങ്ങളിലായാണ് പ്രിലിമിനറി സെലക്ഷന് ക്യാമ്പ് നടത്തിയത്.
പ്രിലിമിനറി സെലക്ഷന്,പ്രിപ്പറ്റൈറി ക്യാമ്പ്,ഫൈനല്‍ സെലക്ഷന് തുടങ്ങി മൂന്ന് തലങ്ങളിലുള്ള സെലക്ഷന് ട്രയല്‍സാണ് പദ്ധതിയുടെ ഭാഗമായുള്ളത്.രണ്ടാം ഘട്ടമായ പ്രിപ്പറ്റൈറി ക്യാമ്പ്നവം.8 മുതല്‍ 11 വരെ തുടര്‍ച്ചയായ നാല് ദിവസം നടക്കും.നവംബര്‍ 13ന് നടക്കുന്ന
ഫൈനല്‍ സെലക്ഷനില്‍ നിന്ന് കണ്ടെത്തുന്ന 25 കുട്ടികളാണ് ഓരോ സെന്ററിലേയും ‘കിക്കോഫ് ‘ പദ്ധതിയുടെ ഗുണഭോക്താക്കള്‍.
തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആഴ്ചയില്‍ 2 ദിവസം ഒന്നര മണിക്കൂര്‍ വീതം ശാസ്ത്രീയ പരിശീലനം,സ്പോര്‍ട്സ് കിറ്റ്, ലഘുഭക്ഷണം, എന്നിവസൗജന്യമായി ലഭിക്കും.
കോച്ച് , അസിസ്റ്റന്റ് കോച്ച് എന്നിവരുടെ സേവനം,ഇന്റര്‍ – സെന്റര്‍ മത്സരങ്ങള്‍ വിദഗ്ധ -വിദേശ കോച്ചുകളുടെ സാങ്കേതിക സഹായം,സെലക്ഷന് ,മോണിറ്ററിംഗ് എന്നിവ സുതാര്യമാക്കുന്നതിന് സ്വതന്ത്ര സോഫ്റ്റ് വെയര്‍ സംവിധാനം, സംസ്ഥാന സ്കൂള്‍, രക്ഷാ കര്തൃ തല സംഘടനാ സംവിധാനം എന്നിവയുണ്ടാകും.
RECENT NEWS
രണ്ടാഴ്ച്ചക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാമത്തെ മരണം
നിലമ്പൂർ: ആനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാഴ്ച്ചയ്ക്കിടെ രണ്ടാമത്തെ മരണം. എടക്കര ഉച്ചക്കുളം നഗർ സ്വദേശിനി സരോജിനി (50) ബുധനാഴ്ച രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സരോജിനിയും, അവരുടെ ഭർത്താവും മറ്റ് അംഗങ്ങളും ആടുകളെ മേയ്ക്കാൻ [...]