ഡിടിപിസി മലപ്പുറം എക്‌സോപോ 10ന് തുടങ്ങും

ഡിടിപിസി മലപ്പുറം എക്‌സോപോ 10ന് തുടങ്ങും

മലപ്പുറം: വനിതാസംരഭകര്‍ക്ക് കൈത്താങ്ങായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ പ്രദര്‍ശനം നവംബര്‍ 10,11 തീയതികളില്‍ കോട്ടക്കുന്ന ഡിടിപിസി ഹാളില്‍ നടക്കും. ജില്ലയിലെ വനിതാസംരഭകരുടെ കൂട്ടായ്മയായ ‘ ദി അരോറ മാര്‍ക്കറ്റു’ മായി സഹകരിച്ചാണ് പ്രദര്‍ശനം നടത്തുന്നത്. വ്യത്യസ്തമായ 40 ല്‍ അധികം സ്റ്റാളുകള്‍ പ്രദര്‍ശനത്തിലുണ്ടാവും. വനിതകളുടെ സംരഭങ്ങള്‍ക്ക് മുന്‍ഗണ നല്‍കിയാണ് സ്റ്റാളുകള്‍ ഒരുക്കിയിരിക്കുന്നത്.

പ്രദര്‍ശനത്തിന്റെ നടത്തിപ്പും ഏകോപനവും നിര്‍വഹിക്കുന്നതും സ്ത്രീകളാണ്. മേളയിലെത്തുന്നവര്‍ക്കായി മെഹന്തി ഡിസൈന്‍ മത്സരമടക്കമുള്ളവയും ഇതോടൊപ്പം നടത്തുന്നുണ്ട്. വ്യത്യസ്ത രുചിക്കൂട്ടുകള്‍ പരിചയപ്പെടുത്തുന്ന ഭക്ഷ്യമേളയും ഇതോടൊപ്പമുണ്ടാവും. മലപ്പുറത്തിന്റെ കലയും സംസ്‌കാരവും വിളിച്ചോതുന്ന രീതിയിലാണ് പ്രദര്‍ശന ഹാള്‍ ഒരുക്കിയിരിക്കുന്നത്. മലബാറിന്റെ തനത് കലാരൂപങ്ങള്‍ അറിയാനും മേളയിലെത്തുന്നവര്‍ക്ക് അവസരമുണ്ടാവും.

Sharing is caring!