കുണ്ടൂര്‍ ഉസ്താദ് ഉറൂസ് മുബാറക് 8ന് തുടങ്ങും
തിരൂരങ്ങാടി: തെന്നിന്ത്യന്‍ ഗരീബ് നവാസ് കുണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ പതിമൂന്നാം ഉറൂസ് മുബാറക് നവംബര്‍ 8,9,10,11 (വ്യാഴം, വെള്ളി, ശനി,ഞായര്‍) എന്നീ തിയതികളില്‍ ഗൗസിയ ക്യാമ്പസില്‍ വെച്ച് നടക്കും. ഒരു പുരുഷായുസ് മുഴുവനും ജ്ഞാന സേവന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും അശരണരുടെയും അനാഥകളുടെയും കണ്ണീരൊപ്പാനും വിനിയോഗിച്ച കുണ്ടൂര്‍ ഉസ്താദ് നിസ്വാര്‍ത്ഥനായ സൂഫിയും കവിയുമായിരുന്നു. കുണ്ടൂര്‍ ഉസ്താദ് ഉറൂസിനോടനുബന്ധിച്ച് പതാക ഉയര്‍ത്തല്‍, മതപ്രഭാഷണ പരമ്പര, കൊടി ഉയര്‍ത്തല്‍, ബുര്‍ദ വാര്‍ഷികം, ആത്മീയ സമ്മേളനം, അന്നദാനം, ആദര്‍ശസംഗമം, ഹുബ്ബുറസൂല്‍ സമ്മേളനം എന്നിവ നടക്കും. നാലു ദിവസങ്ങളിലായി നടക്കുന്ന ഉറൂസ് മുബാറകില്‍ ഒരുലക്ഷം പേര്‍ക്ക് ഭക്ഷണ വിതരണം നടത്തും.
വ്യാഴം നാലുമണിക്ക് സമസ്ത പ്രസിഡണ്ട് ഇ.സുലൈമാന്‍ മുസ്ലിയാര് പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് സമൂഹ സിയാറത്തും, ബുഖാരി ദര്‍സും നടക്കും. 6:30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം മുഹ്യിസുന്ന പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് കേരളത്തിലെ പ്രമുഖ ബുര്‍ദ സംഘങ്ങളുടെ നേതൃത്വത്തില്‍ ബുര്‍ദ വാര്‍ഷികം നടക്കും.
വെള്ളിയാഴ്ച 1:30ന് കുഞ്ഞു മഖ്ബറ സിയാറത്തും, രണ്ടു മണിക്ക് മൗലിദ് സദസ്സും നടക്കും. 4:30ന് ആരംഭിക്കുന്ന ‘കുണ്ടൂര്‍ ഉസ്താദിന്റെ സ്നേഹലോകം’ സെഷന് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി ഉദ്ഘാടനം ചെയ്യും. അലി ബാഖവി ആറ്റുപുറം വിഷയാവതരണം നടത്തും. 6:30ന് നടക്കുന്ന ആത്മീയ സമ്മേളനത്തില്‍ എസ്.വൈ.എസ് സംസ്ഥാന പ്രസിഡണ്ട് പേരോട് അബ്ദുറഹ്മാന് സഖാഫി മുഖ്യപ്രഭാഷണം നടത്തും. ശനിയാഴ്ച പത്തുമണിക്ക് ആരംഭിക്കുന്ന ‘തിരുനബി പഠന’ സെഷന് ഹംസ മുസ്ലിയാര് മഞ്ഞപ്പറ്റ ഉദ്ഘാടനം ചെയ്യും. ബഷീര്‍ ഫൈസി വെണ്ണക്കോട്, ദേവര്‍ശോല അബ്ദുസലാം മുസ്ലിയാര്, ശാഫി സഖാഫി മുണ്ടമ്പ്ര,റഹ്മത്തുള്ള സഖാഫി എളമരം എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. 6:30 ന് ‘അഹലുസ്സുന്ന’ സംഗമം കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം മുഖ്യപ്രഭാഷണം നടത്തും.
ഞായര്‍ 10 മണിക്ക് ആരംഭിക്കുന്ന പഠനത്തില്‍ ജലീല്‍ സഖാഫി ചെറുശ്ശോല വിഷയാവതരണം നടത്തും. 2:30ന് നടക്കുന്ന ‘അന്വേഷണം’ സെഷന് അബ്ദുറഷീദ് സഖാഫി ഏലംകുളം നേതൃത്വം നല്‍കും. സമാപന സംഗമം സമസ്ത പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് ഹുബ്ബുറസൂല്‍ പ്രഭാഷണവും ഖുര്‍ആന്‍ മനഃപ്പാഠമാക്കിയവര്ക്കുള്ള സനദ് ദാനവും നടത്തും. ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍ മുഖ്യാതിഥിയായിരിക്കും. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്, കൂറ്റമ്പാറ അബ്ദുറഹ്മാന് ദാരിമി, മജീദ് കക്കാട്, അബ്ദുറഷീദ് നരിക്കോട് എന്നിവര്‍ സംസാരിക്കും. സയ്യിദ് ഹുസൈന് അഹമദ് ശിഹാബ് തിരൂര്‍ക്കാട്, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഹബീബ് കോയ തങ്ങള്‍ പൊന്മുണ്ടം, സയ്യിദ് ത്വാഹ തങ്ങള്‍ സഖാഫി തളീക്കര, സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം , പി.എ ഐദറൂസ് മുസ്ലിയാര്, കെ കെ അഹ്മദ് കുട്ടി മുസ്ലിയാര് കട്ടിപ്പാറ, വി പി എം ഫൈസി വില്ല്യാപള്ളി, ഹസന് മുസ്ലിയാര് വയനാട് തുടങ്ങിയവര്‍ സംബന്ധിക്കും. പത്രസ മ്മേളനത്തില്‍ അബ്ദുറസാഖ് സഖാഫി വെള്ളിയാമ്പുറം, അബൂ ഹനീഫല്‍ ഫൈസി തെന്നല, ഹമ്മാദ് അബ്ദുള്ള സഖാഫി, ബാവ ഹാജി കുണ്ടൂര്‍, ലത്തീഫ് ഹാജി കുണ്ടൂര്‍ എന്നിവര്‍ സംബന്ധിച്ചു.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]