ഹമ്മദ് അബ്ദുറഹിമാന് മെമ്മോറിയല്‍ ട്രസ്റ്റ അവാര്‍ഡ് റിയാസ് മുക്കോളിക്ക്
മലപ്പുറം: മുഹമ്മദ് അബ്ദുറഹിമാന് ചാരിറ്റബിള്‍ ട്രസ്റ്റിന്റെഅജിറ്റേറ്റീവ്യൂത്ത്അവാര്ഡിന് മലപ്പുറം പാര്ലമെന്റ്യൂത്ത്കോണ്ഗ്രസ്സ് പ്രസിഡന്റ്റിയാസ്മുക്കോളിഅര്ഹനായി. 25000/- രൂപയും പ്രശസ്തി പത്രവുംഅടങ്ങിയതാണ്അവാര്ഡ്. വിദ്യാര്‍ത്ഥിയുവജന രംഗത്ത് നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെയും പ്രക്ഷോഭങ്ങളുടെയുംമികവുറ്റ ഫയലുകള്‍ പരിഗണിച്ചാണ്അവാര്ഡ്ഏര്പ്പെടുത്തിയിട്ടുള്ളത്. ധീരദേശാഭിമാനിയും മുന്‍ കെ.പി.സി.സി. പ്രസിഡന്റുംആയിരുന്ന മുഹമ്മദ് അബ്ദുറഹിമാന് സാഹിബിന്റെസ്മരണക്കായിഏര്പ്പെടുത്തിയിട്ടുള്ളഅവാര്ഡ്അദ്ദേഹത്തിന്റെ 73-ാമത് ചരമവാര്‍ഷിക ദിനാചരണത്തില്‍ നവംബര്‍ 23 ന് മലപ്പുറത്ത്വെച്ച് സമ്മാനിക്കും.
അനീതിക്കെതിരെയുംഅവകാശങ്ങള്ക്ക്വേണ്ടിയുംയുവാക്കളെവളര്ത്തിയെടുക്കുന്നതിലുംഏത്സംഘര്ഷ ഘട്ടത്തിലും മുന്‍നിരയില്‍ നിന്ന്സമരം നയിക്കുന്നതിന് ധീരതകാണിക്കുകയുംചെയ്യുന്നതാണ്റിയാസിനെ മറ്റുള്ളയുവ നേതാക്കളില്‍ നിന്ന്വ്യത്യസ്തനാക്കുന്നതെന്ന്അവാര്ഡ് നിര്ണ്ണയസമിതിഅഭിപ്രായപ്പെട്ടു.
മലപ്പുറംജില്ലാആസ്ഥാനത്തും സെക്രട്ടറിയേറ്റ് പടിക്കലുംകാലിക്കറ്റ്യൂണിവേഴ്സിറ്റിതലത്തിലും നിരവധി പോരാട്ടങ്ങള്‍ നയിച്ചിട്ടുള്ളറിയാസ്അടുത്ത കാലത്ത്കരിപ്പൂര്വീമനത്താവളത്തോടുള്ളഅവഗണനക്കെതിരെഡല്ഹിയില്യുവജാന മാര്‍ച്ച് നടത്തിയതുംഅത്വിജയംകണ്ടതുംഏറ്റവും ശ്രദ്ധേയമായിരുന്നതായും കമ്മിറ്റി കണ്ടെത്തി.
അവാര്‍ഡ് നിര്‍ണ്ണയസമിതിയുടെ നിഗമനങ്ങളുംശുപാര്ശകളും ചെയര്മാന് സി.ഹരിദാസിന്റെ അദ്ധ്യക്ഷതയില്‍ നടന്ന മുഹമ്മദ് അബ്ദുറഹിമാന് ട്രസ്റ്റ് ഭരണസമിതിയോഗംഏകകണ്ഠമായിഅംഗീകരിച്ചു. യോഗത്തില്വീക്ഷണം മുഹമ്മദ്, മൂസ്സ എടപ്പനാട്ട്, പരി ഉസ്മാന്, പി.ടി.ജോര്ജ്ജ്എന്നിവര്സംബന്ധിച്ചു.
RECENT NEWS
സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്
ന്യൂഡൽഹി: സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്. മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലുമായി മുസ്ലിം ലീഗ് എംപിമാര്‍ ചര്‍ച്ച നടത്തി. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ഒരുകൂട്ടര്‍ പിച്ചിച്ചീന്തുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ [...]