‘യുവജന യാത്ര’ വൈറ്റ് ഗാര്‍ഡ് മലപ്പുറം മണ്ഡലം ക്യാമ്പിന് തുടക്കം

‘യുവജന യാത്ര’ വൈറ്റ് ഗാര്‍ഡ് മലപ്പുറം മണ്ഡലം ക്യാമ്പിന് തുടക്കം

മലപ്പുറം: യുവജന യാത്രയുടെ ഭാഗമായി സംസ്ഥാന മുസ്്ലിം യൂത്ത്ലീഗ് മുനിസിപ്പല്‍ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ രൂപീകരിച്ച സ്വയം സന്നദ്ധ സേവാ സംഘം വൈറ്റ് ഗാര്‍ഡിന്റെ മലപ്പുറം മണ്ഡലം ക്യാമ്പ് ‘ വൈറ്റ് ഗാദറിങിന് ‘ തുടക്കമായി. മേല്‍മുറി എം.എം.ടി സ്‌കൂളിലാണ് ക്യാമ്പ്. നേരത്തെ 31 അംഗ വൈറ്റ് ഗാര്‍ഡ് അംഗങ്ങളെ വീതം ഒരോ മുനിസിപ്പല്‍- പഞ്ചായത്തുകളില്‍ നിന്നുമായി 206 പേരെയാണ് തെരഞ്ഞെടുത്തിരുന്നത്. ഇവര്‍ക്ക് ദുരന്തനിവാരണത്തിലും രക്ഷാപ്രവര്‍ത്തനങ്ങളിലും വിവിധ സന്നദ്ധ സേവാ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള പരിശീലനം ഈ ക്യാമ്പില്‍ നല്‍കും. സംസ്ഥാന യൂത്ത്ലീഗ് സെക്രട്ടറി മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. ചടങ്ങല്‍ മുസ്്ലിംയൂത്ത്ലീഗ് മണ്ഡലം പ്രസിഡന്റ് കെ.എന്‍ ഷാനവാസ് അധ്യക്ഷത വഹിച്ചു. ക്യാമ്പില്‍ യൂത്ത്ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി.ഉബൈദുല്ല എം.എല്‍.എ, ടി.വി ഇബ്രാഹിം എം.എല്‍.എ, നൗഷാദ് മണ്ണിശ്ശേരി, വി.മുസ്തഫ, പി.എ സലാം, മന്നയില്‍ അബൂബക്കര്‍, പി.കുഞ്ഞാന്‍, എന്നിവര്‍ സന്ദര്‍ശിച്ചു. മണ്ഡലം മുസ്്ലിം യൂത്ത്ലീഗ് ഭാരവാഹികളായ ജനറല്‍ സെക്രട്ടറി അഷ്റഫ് പാറച്ചോടന്‍, ട്രഷറര്‍ എന്‍.പി അക്ബര്‍, കോ-ഓര്‍ഡിനേറ്റര്‍ ഷാഫി കാടേങ്ങല്‍, കെ.പി സവാദ് മാസ്റ്റര്‍, ഹകീം കോല്‍മണ്ണ, ഷെരീഫ് എ.പി, എസ് അദ്്നാന്‍, കെ.പി ബാസിത്, ഫാരിസ് പൂക്കോട്ടൂര്‍, സജീര്‍ കളപ്പാടന്‍ എന്നിവര്‍ പങ്കെടുത്തു. റഊഫ് വരിക്കോടന്‍, ലത്തീഫ് മുടിക്കോട്, അസീസ് തിരൂരങ്ങാടി എന്നിവര്‍ ക്യാമ്പങ്ങള്‍ക്ക് പരിശീലനം നല്‍കി.

Sharing is caring!