തിരൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം

തിരൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം

 

തിരൂര്‍: തൃക്കണ്ടിയൂരില്‍ വീട് കുത്തിത്തുറന്ന് മൂന്നര പവന്‍ കവര്‍ന്നു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. തൃക്കണ്ടിയൂര്‍ തറമ്മല്‍ കുന്നേക്കാട്ട് മുഹമ്മദിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ പിറകുവശത്തെ വാതില്‍ തകര്‍ത്ത മോഷ്ടാവ് മാതാവിനോടൊപ്പം കട്ടിലില്‍ ഉറങ്ങുകയായിരുന്ന 7 മാസം പ്രായമുള്ള കുഞ്ഞിന്റെ അരഞ്ഞാണ്‍, വള, മോതിരം എന്നിവ മോഷ്ടിക്കുകയായിരുന്നു. സ്വര്‍ണാഭരണങ്ങള്‍ മൂന്നര പവനോളം വരുമെന്ന് വീട്ടുകാര്‍ പറഞ്ഞു. വീട്ടിലെ അലമാരകളും മറ്റും പരിശോധിച്ച് പണവും കവര്‍ന്നാണ് മോഷ്ടാവ് കടന്നത്. വളമുറിക്കാന്‍ ശ്രമിക്കുന്നതിനിടെ ഗൃഹനാഥ ഉണര്‍ന്ന് ബഹളം വച്ചതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് പോലീസും വിരലടയാള വിദഗ്ദരും സ്ഥലത്ത് പരിശോധന നടത്തി

Sharing is caring!