കേരളപ്പിറവിയില്‍ വ്യത്യസ്ഥമായ സന്ദേശവുമായി സഫ കോളേജ്

കേരളപ്പിറവിയില്‍ വ്യത്യസ്ഥമായ  സന്ദേശവുമായി സഫ കോളേജ്

വളാഞ്ചേരി: പെരിന്തല്‍മണ്ണ ബ്ലഡ് ബാങ്കുമായി സഹകരിച്ച് പൂക്കാട്ടിരി സഫ കോളേജ് എന്‍ .എസ് .എസ് യൂണിറ്റും ബ്ലഡ് ഡൊണേഷന്‍ കേരളയും തിരൂര്‍ താലൂക്ക് കമ്മിറ്റിയും സംയുക്തമായി സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ഇത്തരത്തിലുള്ള ക്യാമ്പ് കോളേജില്‍ സംഘടിപ്പിക്കുന്നത്. ക്യാമ്പ് ആരംഭിച്ച അല്‍പസമയത്തിന് ശേഷം തന്നെ നിസാര്‍ ഹോസ്പിറ്റലില്‍ നിന്നും ‘ഒ’ പോസിറ്റീവ് ബ്ലഡ് ആവശ്യപ്പെട്ടു.

പുതിയ തലമുറകളിലേക്ക് രക്തദാനം ജീവദാനം എന്ന സന്ദേശം എത്തിക്കുകയാണ് ഈ ക്യാമ്പിന്റെ ലക്ഷ്യമെന്ന് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സല്‍മാന്‍ അറിയിച്ചു.കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. നാലകത്ത് ബഷീര്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി പി.എം അബ്ദുറഹിമാന്‍, പി.എം ഇബ്രാഹീം, നിയാസ് അല, മറ്റു അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ക്യാമ്പില്‍ പങ്കാളികളായി.

Sharing is caring!