മുസ്ലിംലീഗിന്റെ പുതിയ മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസ് ഫെബ്രുവരി അവസാനവാരം സമര്‍പ്പിക്കും
മലപ്പുറം: കോട്ടപ്പടി വലിയവരമ്പ് ബൈപ്പാസ് റോഡില്‍ നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന പുതിയ മുസ്ലിംലീഗ് മലപ്പുറം ജില്ലാകമ്മിറ്റി ഓഫീസ് 2019 ഫെബ്രുവരി അവസാന വാരത്തില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തില്‍ നാടിന് സമര്‍പ്പിക്കുവാന്‍ മുസ്ലിംലീഗ് മലപ്പുറം ജില്ലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ജില്ലാസമ്മേളനത്തോടും ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് വൈറ്റ്ഗാര്‍ഡ് പരേഡും നിയോജകമണ്ഡലങ്ങളില്‍ വിവിധങ്ങളായ സമ്മേളനങ്ങളും സെമിനാറുകളും സംഘടിപ്പിക്കും. മുസ്ലിംലീഗിന്റെ എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന വിവിധ പരിപാടികള്‍ക്ക് ജില്ലാസമ്മേളനത്തോടെ പരിസമാപ്തികുറിക്കും. യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. യു.എ. ലത്തീഫ്, ഭാരവാഹികളായ കൊളത്തൂര്‍ ടി മുഹമ്മദ് മൗലവി, എം.കെ. ബാവ, എം.എ. ഖാദര്‍, എം. അബ്ദുല്ലക്കുട്ടി, പി.എ. റഷീദ്, സി. മുഹമ്മദാലി, സലീം കുരുവമ്പലം, ഉമ്മര്‍ അറക്കല്‍, ഇസ്മയില്‍ പി മൂത്തേടം, പി.കെ.സി. അബ്ദുറഹ്മാന്, കെ.എം. അബ്ദുല്‍ ഗഫൂര്‍, നൗഷാദ് മണ്ണിശ്ശേരി എന്നിവര്‍ സംബന്ധിച്ചു.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]