ഹാഷിംപുര കൂട്ടക്കൊല വിധി നീതിക്കു വേണ്ടിയിട്ടുള്ള പോരാട്ടത്തില്‍ ആത്മ വിശ്വാസം നല്‍കുന്നതാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍

ഹാഷിംപുര കൂട്ടക്കൊല വിധി നീതിക്കു വേണ്ടിയിട്ടുള്ള പോരാട്ടത്തില്‍ ആത്മ വിശ്വാസം നല്‍കുന്നതാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍

മലപ്പുറം: ഹാഷിം പുര കൂട്ടക്കൊല വിധി നീതിക്കു വേണ്ടിയിട്ടുള്ള പോരാട്ടത്തില്‍ ആത്മ വിശ്വാസം നല്‍കുന്നതാണെന്ന് മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം,പി പറഞ്ഞു. കൂട്ടക്കൊലയിലെ പ്രതികളായ പൊലീസ്‌കാരെ ജീവപര്യന്തം ശിക്ഷിച്ചുകൊണ്ടുള്ള ഡല്‍ഹി വിധി നീതിന്യായ വ്യവസ്ഥയിലെ സുപ്രധാന വഴിത്തിരിവാണ്.
1987 മെയില്‍ മീററ്റില്‍ കലാപമുണ്ടായപ്പോള്‍ അത് നിയന്ത്രിക്കാനായി ചുമതലപ്പെടുത്തിയ സായുധ പോലീസ് സേനയിലെ അംഗങ്ങള്‍ ഹാഷിം പുരയില്‍ സംഘടിച്ച അമ്പതോളം പേരെ കസ്റ്റുഡിയില്‍ എടുക്കുകയും 42 പേരെ വെടിച്ചുകൊന്നു നദിയില്‍ തള്ളുകയും ചെയ്ത ഒരു കേസ് ആയിരുന്നു അത്. എത്രയോ കാലമായി ഇത് സംബന്ധിച്ച കേസ് നടന്നു വരികയായിരുന്നു സംശയത്തിന്റെ ആനുകൂല്യം നല്‍കി വിചാരണ കോടതി ആ കേസ് തള്ളി എന്നാല്‍ ആ കൂട്ടക്കൊലയില്‍ നിന്ന് രക്ഷപെട്ട സുള്‍ഫിക്കര്‍ നസീര്‍ എന്നിവരുടെടെയെല്ലാം അപ്പീലിന്റെ പുറത്ത് ഇപ്പോള്‍ വന്ന വിധിയാണിത് മരിച്ചവരുടെ കുടുംബത്തിന്റെ 31 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് അവസാനം അവര്‍ക്ക് നീതി കിട്ടിയത്. കൊല്ലപ്പെട്ടവരുടെ ബന്ധപ്പെട്ടവരുടെ അപേക്ഷയില്‍ സുപ്രീം കോടതി നിര്‍ദേശിച്ചത് അനുസരിച്ച് കേസ് തന്നെ ഡല്‍ഹിയിലേക്ക് മാറ്റി . യഥാര്‍ത്ഥത്തില്‍ ഈ വിധി പലരുടേയും കണ്ണ് തുറപ്പികേണ്ടതാണ്. ഇന്ത്യയില്‍ പൊലീസികാര്‍ക്ക് അതിക്രമം കാണിക്കാന്‍ പലപ്പോഴും സന്ദര്‍ഭമുണ്ടാകുന്നു. ഇതിന്റെ ഫലമായി എത്രയോ നിരപരാധികള്‍ വേട്ടയടപെടുന്നു. അത്തരം സംഗതികളില്‍
നീതിയുടെ പക്ഷത്ത് നില്‍ക്കേണ്ട പോലീസിന്റെ ഭാഗത്ത് നിന്ന് വരുന്ന വീഴ്ചകള്‍ പലപ്പോഴും കുറ്റവാളികള്‍ക്ക് രക്ഷപെടാനുള്ള മാര്‍ഗങ്ങള്‍ ഉണ്ടാക്കുന്നു.കലാപം അമര്‍ച്ച ചെയ്യേണ്ടതിന്റെ പേരില്‍ ഹൃദയത്തിന് അകത്തു
കലാപബോധം ഉള്ള ചില ഉദ്യോഗസ്ഥന്മാര്‍ വടക്കേ ഇന്ത്യയില്‍ ഇതുപോലുള്ള പല സംഭവങ്ങളിലും ചെയ്തിട്ടുള്ള അതിക്രമങ്ങള്‍ പലപ്പോഴും ചര്‍ച്ചചെയ്യപെട്ടിട്ടുണ്ട്. യു.എ,പി.എ യുടെ ദുരുപയോഗം എന്‍.ഐ.എ തന്നെ കാട്ടിക്കൂട്ടിയിട്ടുള്ള കാര്യങ്ങള്‍, ഇപ്പോള്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള സി.ബി.െഎയുടെ വിവാദങ്ങള്‍ അപ്‌സ, രാജ്യദ്രോഹം എന്നീ നിയമങ്ങളുടെ പേരില്‍ നിരപരാധികളെ വേട്ടയാടല്‍ ഇതൊക്കെ ബിജെപി അധികാരത്തില്‍ വന്നതിനു ശേഷം വ്യാപകമായി നടക്കുകയാണ്. ഈ കാര്‍മേഘങ്ങള്‍കിടയില്‍ രജതരേഖ പോലെ ഇത്തരം വിധികള്‍ ആശ്വാസം നല്‍കുന്നു. ബഷീര്‍ പറഞ്ഞു.

Sharing is caring!