കോട്ടക്കുന്ന് പ്രവേശന തുക വര്‍ധിപ്പിക്കുന്നതിനെതിരെയൂത്ത്ലീഗ് പ്രതിഷേധ സമരം നടത്തി

കോട്ടക്കുന്ന് പ്രവേശന തുക വര്‍ധിപ്പിക്കുന്നതിനെതിരെയൂത്ത്ലീഗ് പ്രതിഷേധ സമരം നടത്തി

മലപ്പുറം: കോട്ടക്കുന്ന് ടൂറിസം പാര്‍ക്കിലേക്ക് പ്രവേശന തുക നൂറ് ശതമാന വര്‍ധിപ്പിക്കാനുള്ള ഇടത് സര്‍ക്കാറിന്റെയും ഡി.ടി.പി.സിയുടെയും തീരുമാനം ജില്ലയോട് തുടര്‍ന്ന് വരുന്ന വിരോധ സമീപനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് മുസ്്ലിം യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി പ്രസ്താവിച്ചു. മലപ്പുറത്ത് മുനിസിപ്പല്‍ യൂത്ത്ലീഗ് കമ്മിറ്റി സംഘടിപ്പിച്ച കോട്ടക്കുന്ന് ടൂറിസം പാര്‍ക്ക് ഫീസ് വര്‍ധനവിനെതിരെയുള്ള പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ തുടര്‍ച്ചയായി ജില്ലയിലെ മാതൃകാ സ്ഥാപനങ്ങള്‍ തകര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കപ്പൂര്‍ സമീര്‍ അധ്യക്ഷത വഹിച്ചു. യൂത്ത്ലീഗ് ജില്ലാ സെക്രട്ടറി ബാവ വിസപ്പടി, അഷ്റഫ് പാറച്ചോടന്‍, ഫെബിന്‍ കളപ്പാടന്‍, സി.പി സാദിഖ് അലി, പി.കെ ബാവ, ഹകീം കോല്‍മണ്ണ, സി.കെ അബ്ദുറഹ്്മാന്‍, സൂബൈര്‍ മൂഴിക്കല്‍, റസാഖ് വാളന്‍, സദാദ് കാമ്പ്ര, റഷീദ് കൂരി, എസ് വാജിദ്, ഷാഫി കാടേങ്ങല്‍, സജീര്‍ കളപ്പാടന്‍, വാളന്‍ സമീര്‍ പ്രസംഗിച്ചു.

Sharing is caring!