വിശ്വാസവും ആചാരവും രാഷ്ട്രീയ വല്‍ക്കരിക്കുന്നത് അപകടകരം: കുഞ്ഞാലിക്കുട്ടി

മലപ്പുറം: വിശ്വാസവും ആചാരങ്ങളും രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നത് കേരളം ആര്‍ജ്ജിച്ചെടുത്ത സാമൂഹിക പുരോഗതിയും സംസ്‌കാരിക പൈതൃകവും തകര്‍ക്കുമെന്ന് ഈ നീക്കണം ആപകടകരമാണെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി എം.പി പ്രസ്ഥാവിച്ചു. മലപ്പുറത്ത് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസി സമൂഹത്തിന്റെ പാരമ്പര്യ ആചാരങ്ങളെ പൊലീസ് നരനായാട്ടിലൂടെ നേരിടുന്നത് കേരളത്തില്‍ കേട്ടു കേള്‍വിയില്ലാത്താണ്. സര്‍ക്കാര്‍ നേതൃത്വം വിശ്വാസികളല്ലെങ്കിലും മഹാ ഭൂരിപക്ഷം വരുന്ന വിശ്വാസി സമൂഹത്തിന് മര്‍ദ്ദനം മുഖാന്തിരം നേരിടുന്നത് പ്രത്യാഗാതങ്ങള്‍ക്ക് വഴി തെളിയിക്കും. വര്‍ഗ്ഗീയ സംഘടനകള്‍ക്ക് തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കാനുള്ള എളുപ്പ മാര്‍ഗ്ഗമായി ഇതുമാറുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങള്‍, സെക്രട്ടറിമാരായ മുജീബ് കാടേരി, ആഷിഖ് ചെലവൂര്‍, കെ.ടി അഷ്റഫ്, വി.ടി സുബൈര്‍ തങ്ങള്‍, എന്‍.കെ ഹഫ്സലുറഹ്മാന്‍, അമീര്‍ പാതാരി, മുസ്തഫ അബ്ദുല്‍ ലത്തീഫ്, വി.കെ.എം ഷാഫി, ബാവ വിസപ്പടി, ഗുലാം ഹസന്‍ ആലംഗീര്‍, പി. ളംറത്ത് പ്രസംഗിച്ചു.
RECENT NEWS

ഹജ്ജ് 2026: മഅ്ദിനില്‍ ഹജ്ജ് സഹായ കേന്ദ്രം ആരംഭിച്ചു
മലപ്പുറം: കേന്ദ്ര ഹജ്ജ് കമ്മിറ്റി പുതുതായി നടപ്പാക്കുന്ന 20 ദിവസം കൊണ്ട് ഹജ്ജ് പൂര്‍ത്തീകരിക്കുന്ന ഹൃസ്വ പാക്കേജ് ശ്ലാഖനീയമാണെന്ന് മഅ്ദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേനെ ഹജ്ജിന് അപേക്ഷിക്കുന്ന [...]