ഇംഗ്ലീഷ് സാഹിത്യത്തില്‍ അപൂര്‍വ്വ നേട്ടവുമായി മലപ്പുറത്തെ മൂന്ന് പതിനാറുകാരികള്‍
മലപ്പുറം : ഒക്ടോബർ 31 മുതൽ നവംബർ 10 വരെ ഷാർജയിൽ നടക്കുന്ന 36ആം അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിലേക്ക് മൂന്ന് മലയാളി വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് കൃതികളുടെ പ്രകാശനത്തിന് ക്ഷണം . കോട്ടക്കൽ സൈതത്തൂൻ ഇന്റർനാഷണൽ ഗേൾസ് ക്യാമ്പ്‌സിലെ ഹയർസെക്കന്ററി വിദ്യാർത്ഥി കളാണ് ഈ അത്യപൂർവ്വ അവസരം. Adios എന്ന ഇംഗ്ലീഷ് നോവൽ രചിച്ച തിരൂരിലെ പുറത്തൂർ മണൽ പറമ്പിൽ അബ്ദുല്ല , ഷഹനാസ് ദമ്പതികളുടെ മകളായ ഹിബ അബ്ദുള്ളയും unfortunate poems എന്ന ഇംഗ്ലീഷ് കവിതാസമാഹാരത്തിന്റെ രചയിതാക്കളായ വേങ്ങര ബ്ളായി പറമ്പ് നിസാർ, സൗദ ദമ്പതികളുടെ മകൾ സമാ നിസാറും പാറക്കടവിലെ മനാൽ മൻസിൽ മുഹമ്മദ്, ഫൗസിയ ദമ്പതികളുടെ മകളായ മനാൽ ഫഹീമ യുമാണ് ഈ മിടുക്കികൾ .
ഒരു സാധാരണ ഗ്രാമത്തിൽ ജീവിക്കുന്ന അസാധാരണത്വം നിറഞ്ഞ വിശ്വാസിയായ പെണ്കുട്ടി സുഹറ മഹമൂദ് ന്റെ ഒറ്റപ്പെട്ടതും വെല്ലുവിളികൾ നിറഞ്ഞതുമായ പോരാട്ട കഥയാണ് Adios എന്ന നോവലിൽ ഹിബ വരച്ചു വെക്കുന്നത്.
കൗമാരാവസ്ഥയിലൂടെ കടന്ന് പോകുന്ന രണ്ട് പെണ്കുട്ടികളുടെ മുന്നിൽ തുടരെ തുടരെ മാറിക്കൊണ്ടിരിക്കുന്ന ലോക കാഴ്ച്ചകളും മനസ്സിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന വിവിധവും വിചിത്രവുമാർന്ന ചിന്തകളും ഭാവനയിൽ തീർക്കുന്ന സ്വപ്നങ്ങളുമാണ് കവിതകളിൽ നിറഞ്ഞ് നിൽക്കുന്നത്. ഭയപ്പാടിന്റെയും ആകുലതകളുടെയും ഇടയിൽ ജീവിക്കുന്ന പെണ്കുട്ടികളുടെ ധാർമ്മികതയും സമൂഹത്തിന്റെ ഇരട്ടതാപ്പും വരച്ചു കാട്ടുന്നു.
പ്ലസ്‌ടു വിദ്യാർത്ഥികളായ സമാ നിസാറും മനാൽ ഫഹീമയും ചേർന്നെഴുതിയ ‘unfortunate poems ‘ യിൽ പങ്ക് വെക്കുന്നത്
പുസ്തക പ്രകാശനത്തോടൊപ്പം വേദിയിൽ അന്താരാഷ്ട്ര നിലവാരമുള്ള ഈ കൃതികൾ പരിച്ചയപ്പെടുത്താനും സംഘാടകർ പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്. ഹയർസെക്കൻഡറി തലത്തിൽ അപൂർവ്വമായാണ് ഇന്റർനാഷണൽ തലത്തിൽ മലയാളി വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് കൃതി പ്രകാശിതമാവുന്നത്. ഈ വരുന്ന 7 ന് യാത്ര തിരിക്കുന്ന വിദ്യാർത്ഥികൾക്ക് സ്നേഹോൾഷ്മളമായ യാത്രയയപ്പ് നൽകും. പത്രസമേളനത്തിൽ പ്രിൻസിപ്പൽ മുഈൻ ഹുദവി, മാനേജർ ഹമീദ് ഫൈസി, അഡ്മിനിസ്‌ട്രേറ്റർ ശഫീഖ് അലി, ഇംഗ്ലീഷ് ഹെഡ് അബ്ദുനൂർ ഹുദവി , ജാബിർ മലബാരി എന്നിവർ പങ്കെടുത്തു
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]