താനൂരിന്റെ അഭിമാനമായ ഗഫൂറിനെ ആദരിച്ചു

താനൂരിന്റെ അഭിമാനമായ ഗഫൂറിനെ ആദരിച്ചു

താനൂര്‍:കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെകടര്‍ തസ്തികയില്‍ നിയമനം ലഭിച്ച ഗഫൂര്‍ താനൂരിനെ ആദരിച്ചു.താനൂരിന്റെ ഹൃദയഭാഗത്ത് നിസ്വാര്‍ത്ഥ സേവനം നടത്തികൊണ്ടിരിക്കുന്ന ചങ്ക്സ് താനൂരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ താനൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെകടര്‍ ഉപഹാരം നല്‍കി.ഭാവി വാഗ്ദാനങ്ങളായ താനൂരിലെ വിദ്യാര്‍ത്ഥി സമൂഹത്തിന് ഇത്തരം ചടങ്ങുകള്‍ മുന്നോട്ടുള്ള പ്രയാണത്തിന് പ്രചോദനമാകട്ടെ എന്ന് സി. ഐ. ഷാജി എം ഐ പ്രസ്ഥാവിച്ചു. താനൂര്‍ ജംഗ്ഷനില്‍ പലചരക്ക് മൊത്ത വ്യാപാരം നടത്തുന്ന മുഹമ്മദ് കുട്ടിയാണ് പിതാവ്, മതാവ് ഇത്തുമ്മ, ഗഫൂറിന്റെ ഭാര്യ മുഹ്സിന മങ്കട ബിരുദാനന്തരബിരുദധാരിയാണ്. താനൂര്‍ പോലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ചങ്ക്സ് താനൂരിന്റെ കോര്‍ഡിനേറ്റര്‍ ആരിഫ് പഴയകത്ത് അധ്യക്ഷത വഹിച്ചു. നൗഷാദ് വെള്ളാളി,ഷറഫു ചേക്കാമടത്ത്,നൗഷാദ് കെ. പി,ജംഷീര്‍ നാരങ്ങാടന്‍,ഷിബി മോര്യ,സുഹൈല്‍ വിഷാരത്ത്,ദിനേശന്‍ ഒട്ടുംമ്പുറം,അഷ്റഫ് താനൂര്‍ എന്നിവര്‍ പങ്കെടുത്തു.

Sharing is caring!