പരപ്പനങ്ങാടിയില്‍ രണ്ടാംവിവാഹം കഴിക്കാന്‍പോയ പിതാവിനെ കുത്തിക്കൊന്ന മകന് ജീവപര്യന്തം തടവും പിഴയും

പരപ്പനങ്ങാടിയില്‍ രണ്ടാംവിവാഹം കഴിക്കാന്‍പോയ പിതാവിനെ കുത്തിക്കൊന്ന മകന് ജീവപര്യന്തം തടവും പിഴയും

മഞ്ചേരി: രണ്ടാം വിവാഹം കഴിക്കുന്നത് തടയാന്‍ പിതാവിനെ കുത്തിക്കൊന്ന മകനെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജീവപര്യന്തം തടവിനും 50000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പരപ്പനങ്ങാടി പുത്തരിക്കല്‍ പൂമഠത്തില്‍ മുഹമ്മദി(53)നെ കൊലപ്പെടുത്തിയ മകന്‍ അഷ്റഫി(34)നെയാണ് മഞ്ചേരി അഡീഷനല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി എ.വി നാരായണന്‍ ശിക്ഷിച്ചത്.

2014 ഏപ്രില്‍ നാലിനായിരുന്നു അഷ്റഫ് പിതാവിനെ കുത്തിക്കൊലപ്പെടുത്തിയത്. മുഹമ്മദിനെ വെട്ടേറ്റ് മരിച്ച നിലയില്‍ വീട്ടിനകത്തെ കട്ടിലില്‍ കണ്ടെത്തുകയായിരുന്നു. മുഹമ്മദ് വിദേശത്തു നിന്ന് വന്ന അടുത്ത ദിവസമായിരുന്നു മകന്റെ കൊലക്കത്തിക്ക് ഇരയായത്. ബംഗളൂരിവില്‍ കച്ചവടം ചെയ്തിരുന്ന അഷ്റഫ് പിതാവ് നാട്ടിലെത്തിയത് അറിഞ്ഞായിരുന്നു വന്നത്. കൊലപാതകത്തിന് ദൃക്സാക്ഷികളില്ലെങ്കിലും സാഹചര്യത്തെളിവുകളാണ് തുണയായത്. അഷ്റഫിനെ കത്തിയുമായി വീട്ടില്‍ കണ്ടതായി മാതാവ് ഖദീജയും രണ്ട് പെണ്‍മക്കളും ഉള്‍പ്പടെ മൊഴി നല്‍കിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.പി.പി ബാലകൃഷ്ണന്‍ ഹാജരായി.

പിതാവിനെ കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തിയ മകനെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജീവപര്യന്തം തടവിനും 50000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ ആറുമാസത്തെ അധിക തടവ് അനുഭവിക്കണം. പരപ്പനങ്ങാടി പുത്തരിക്കല്‍ പൂമഠത്തില്‍ മുഹ

Sharing is caring!