‘കിക്കോഫ് ‘ ഫുട്ബാള്‍ പരിശീലന പദ്ധതിയുടെ ജില്ലയിലെ ആദ്യ കേന്ദ്രം കോട്ടക്കലില്‍

‘കിക്കോഫ് ‘ ഫുട്ബാള്‍  പരിശീലന പദ്ധതിയുടെ  ജില്ലയിലെ ആദ്യ കേന്ദ്രം കോട്ടക്കലില്‍

കോട്ടക്കല്‍: ഇന്ത്യയില്‍ ഫുട്ബാള്‍ നിലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ‘കിക്കോഫ് ‘ പദ്ധതിയുടെ ജില്ലയിലെ ആദ്യ പരിശീലന കേന്ദ്രം കോട്ടക്കലില്‍ .ഗവ.രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് പരിശീലന കേന്ദ്രം തുടങ്ങുകയെന്ന് പ്രൊഫ .ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ പറഞ്ഞു.സംസ്ഥാന സ്‌പോര്‍ട്‌സ് യുവജന കാര്യ വകുപ്പ് നേതൃത്വം നല്‍കുന്ന പദ്ധതിയില്‍ സംസ്ഥാനത്ത് തുടങ്ങുന്ന പതിനെട്ട് കേന്ദ്രങ്ങളിലൊന്നാണ് കോട്ടക്കലിലേത്.

രജിസ്‌ട്രേഷന്‍

2007 ജനുവരി 1 നും 2008 ഡിസംബര്‍ 31 നും ഇടയില്‍ ജനിച്ച കുട്ടികള്‍ക്ക് ‘കിക്കോഫ് ‘ പദ്ധതിയുടെ സെലക്ഷന് വേണ്ടി രജിസ്റ്റര്‍ ചെയ്യാം.ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്.
ജി.ആര്‍.എച്ച്.എസ്.എസ് കോട്ടക്കലിലേയും മറ്റു സ്‌കൂളുകളിലേയും തല്‍പരരായ വിദ്യാര്‍ത്ഥികള്‍
നവംബര്‍ 4 ന് മുമ്പ് രജിസ്‌ട്രേഷന്‍ ചെയ്യണം.

മൂന്ന് തലങ്ങളിലുള്ള സെലക്ഷന്‍ ട്രയല്‍സാണ് പദ്ധതിയുടെ ഭാഗമായുള്ളത്.
1.പ്രിലിമിനറി സെലക്ഷന്‍
നവംബര്‍ 6 ന് രാവിലെ 7 മണിക്ക് രാജാസ് സ്‌കൂളില്‍ വെച്ച് നടക്കും.
2. പ്രിപ്പറ്റൈറി ക്യാമ്പ് (നവം.8 മുതല്‍ 11 വരെ തുടര്‍ച്ചയായ നാല് ദിവസം)

3 ഫൈനല്‍ സെലക്ഷന്‍
നവംബര്‍ 13ന് നടക്കും
ഫൈനല്‍ സെലക്ഷനില്‍ നിന്ന് കണ്ടെത്തുന്ന 25 കുട്ടികളാണ് ഓരോ സെന്ററിലേയും ‘കിക്കോഫ് ‘ പദ്ധതിയുടെ ഗുണഭോക്താക്കള്‍

തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്

1. തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആഴ്ചയില്‍ 2 ദിവസം ഒന്നര മണിക്കൂര്‍ വീതം ശാസ്ത്രീയ പരിശീലനം

2സ്‌പോര്‍ട്‌സ് കിറ്റ്, ലഘുഭക്ഷണം, എന്നിവ
സൗജന്യമായി ലഭിക്കും.

3. കോച്ച് , അസിസ്റ്റന്റ് കോച്ച് എന്നിവരുടെ സേവനം,

4. ഇന്റര്‍ – സെന്റര്‍ മത്സരങ്ങള്‍

5. വിദഗ്ധ -വിദേശ കോച്ചുകളുടെ സാങ്കേതിക സഹായം

6 സെലക്ഷന്‍ ,മോണിറ്ററിംഗ് എന്നിവ സുതാര്യമാക്കുന്നതിന് സ്വതന്ത്ര സോഫ്റ്റ് വെയര്‍ സംവിധാനം, സംസ്ഥാന സ്‌കൂള്‍, രക്ഷാ കര്‍തൃ തല സംഘടനാ സംവിധാനം എന്നിവയുണ്ടാകും

Sharing is caring!