കരിപ്പൂരില്‍നിന്ന് സൗദി എയര്‍ലൈന്‍സ് ജിദ്ദ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും: കുഞ്ഞാലിക്കുട്ടി
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ജിദ്ദയിലേക്ക് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ വിമാന സര്‍വീസ് പുനരാരംഭിക്കുമെന്ന് സൗദി എയര്‍ലൈന്‍സ് അധികൃതര്‍ ഉറപ്പ് നല്‍കിയതായി പി കെ കുഞ്ഞാലിക്കുട്ടി എം പി. ഇത് സംബന്ധിച്ച് ഇന്നലെ ന്യൂഡല്‍ഹിയില്‍ വ്യോമയാന വകുപ്പ് അധികൃതരുമായും, സൗദി എയര്‍ലൈന്‍സ് അധികൃതരുമായും ഇന്നലെ എം പി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് സൗദി എയര്‍ലൈന്‍സ് അധികൃതര്‍ വിമാന സര്‍വീസ് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ പുനരാരംഭിക്കുമെന്ന് അറിയിച്ചത്.ജിദ്ദയിലേക്ക് സര്‍വീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സൗദി എയര്‍ലൈന്‍സ് സുരക്ഷാ പഠനവും, മറ്റ് തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയിരുന്നു.
RECENT NEWS
സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്
ന്യൂഡൽഹി: സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്. മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലുമായി മുസ്ലിം ലീഗ് എംപിമാര്‍ ചര്‍ച്ച നടത്തി. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ഒരുകൂട്ടര്‍ പിച്ചിച്ചീന്തുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ [...]