വേങ്ങരയില്‍ എം.എസ്.എഫിന്റെ പതാക കത്തിച്ച 2പേര് അറസ്റ്റില്‍
വേങ്ങര: ചേറൂരില്‍ എം.എസ്.എഫിന്റെ പതാക കത്തിക്കുകയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതികളായ ഖാദര്‍ ശരീഫ് കരുമ്പന്‍ (28) ,ആശിഖ്.കെ (21), എന്നിവരെ വേങ്ങര എസ്.ഐ സംഗീത് പുനത്തില്അറസ്റ്റ് ചെയ്തു. പതാക കത്തിച്ചതില്‍ പ്രതിഷേധിച്ച് വേങ്ങരയിലും പരിസര പ്രദേശങ്ങളിലും മുസ്ലിം ലീഗിന്റെയും മുസ്ലിം യൂത്ത് ലീഗിന്റേയും എം.എസ്.എഫിന്റേയും നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. വേങ്ങര ടൗണില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് ചാക്കീരി അബ്ദുല്‍ ഹഖ്, ടി.അബ്ദുല്‍ ഹഖ്, പൂക്കുത്ത് മുജീബ്, പുളിക്കല്‍ അബൂബക്കര്‍ , കൊമ്പത്തിയില്‍ റസാഖ്, യു.കെ അന്‍വര്‍, നൗഫല്‍ മമ്പീ തി , ഇ വി.ഷാനവാസ്, ടി. ഫസലുറഹ്മാന്, പി.എ ജവാദ് ,പുള്ളാട്ട് ശംസുദ്ധീന്‍, പി.പി ഹസ്സന്, ഹാരിസ് മാളിയേക്കല്‍, നജീബ് ചേറൂര്, ശുക്കൂര്‍ കണ്ണമംഗലം, എം.എ റഊഫ്, വി.കെ അമീര്‍ , സി.പി ഹാരിസ്, കെ.എം നിസാര്‍, എന്‍.കെ നിഷാദ്, കെ.പി അനീസ് ,തുടങ്ങിയവര്‍ നേതൃത്വം നല്കി.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]