യു.എ.ഇയില്‍ പൊതു മാപ്പ്, ഇനി മണിക്കുറുകള്‍ മാത്രം, പ്രവാസികള്‍ ഉടന്‍ നടപടി ക്രമങ്ങള്‍ കൈക്കൊള്ളണമെന്ന് അന്‍വര്‍ നഹ

യു.എ.ഇയില്‍ പൊതു മാപ്പ്, ഇനി മണിക്കുറുകള്‍ മാത്രം,  പ്രവാസികള്‍ ഉടന്‍ നടപടി ക്രമങ്ങള്‍  കൈക്കൊള്ളണമെന്ന് അന്‍വര്‍ നഹ

ദുബൈ: യു.എ.ഇയില്‍ ഓഗസ്റ്റ് 1 മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ ‘പദവി ശരിയാക്കി, സ്വയം സുരക്ഷിതരാവു’ എന്ന സന്ദേശത്തില്‍ ആരംഭിച്ച പൊതുമാപ്പില്‍ നിരവധി അനധികൃത താമസക്കാരാണ് ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തിയത്.
ഈ സുവര്‍ണാവസരം ഉപയോഗപ്പെടുത്താതെ അനധികൃതമായി രാജ്യത്ത് തുടരുന്നവര്‍ എത്രയും വേഗത്തില്‍ വിസാ രേഖകള്‍ ശരിയാക്കണമെന്ന് ദുബൈ കെ എം സി സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ പറഞ്ഞു.

കാലാവധിയ്ക്കശേഷവും രേഖകള്‍ ശരിയാക്കാതെ താമസം തുടരുന്ന നിയമ ലംഘകര്‍ക്കെതിരെ കനത്ത ശിക്ഷാ നടപടികള്‍ എടുക്കുമെന്ന് അധിക്യതര്‍ ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കുന്നു. അതിനാല്‍ എത്രയും വേഗത്തില്‍ പൊതുമാപ്പ് സേവന കേന്ദ്രത്തില്‍ എത്തി നിങ്ങളുടെ രേഖകള്‍ നിയമപരമാക്കാനുള്ള നടപടി ക്രമങ്ങള്‍ കൈക്കൊള്ളേണ്ടതാണെന്നും അന്‍വര്‍ നഹ അറിയിച്ചു.

Sharing is caring!