യുവതിയെ കാറില്‍ കയറ്റി പീഡന ശ്രമം : വേങ്ങര സ്വദേശികളായ പ്രതികളുടെ മുന്‍കൂര്‍ ജാമ്യം തള്ളി

മഞ്ചേരി: യുവതിയെ കാറില്‍ കയറ്റി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന രണ്ട് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. വേങ്ങര നെല്ലിപ്പറമ്പ് സ്വദേശികളായ ഒന്നാം പ്രതി മുതുപുറന് റഫീഖ് (42), കാപ്പില്‍ റഫീഖ് (34) എന്നിവരുടെ ജാമ്യാപേക്ഷയാണ് ജില്ലാ ജഡ്ജി സുരേഷ്കുമാര്‍ പോള്‍ തള്ളിയത്. 2018 സെപ്തംബര്‍ 22ന് വൈകീട്ട് 4.15നാണ് കേസിന്നാസ്പദമായ സംഭവം. വേങ്ങര മാളിയേക്കല്‍ പെട്രോള്‍ പമ്പിനു മുന്‍വശം റോഡരികില്‍ നില്‍ക്കുകയായിരുന്ന 46 കാരിയായ യുവതിയെ ഇന്നോവ കാറിലെത്തിയ നാട്ടുകാരും പരിചയക്കാരുമായ പ്രതികള്‍ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റുകയായിരുന്നു. ഒന്നാം പ്രതി വാഹനത്തില്‍ വെച്ച് മാനഭംഗത്തിന് ശ്രമിക്കുകയും രണ്ടാം പ്രതി കുടംബത്തെയൊന്നടങ്കം ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. സെപ്തംബര്‍ 28ന് യുവതി വേങ്ങര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
RECENT NEWS

നിലമ്പൂരിലെ തണ്ടംകല്ല്, അപ്പൻകാപ്പ്, ചെമ്പ്ര കോളനികളിൽ ജില്ലാ കലക്ടർ സന്ദർശിച്ചു
മലപ്പുറം: പോത്തുകല്ല് പഞ്ചായത്തിലെ തണ്ടംകല്ല്, അപ്പൻകാപ്പ്, ചെമ്പ്ര കോളനികളിൽ ജില്ലാ കലക്ടർ വി.ആർ പ്രേംകുമാറിൻ്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തി. ജില്ലയിൽ വികസനത്തിൽ പിന്നാക്കം നിൽക്കുന്ന ആദിവാസി കോളനികളിൽ കെ.എ.എസ് ട്രെയിനി [...]