ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ യുടെ ഇടപെടല്‍, ഒരു കോടി രൂപയുടെ നവീകരണ പദ്ധതി നടപ്പിലാക്കുന്നു

ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ യുടെ ഇടപെടല്‍,  ഒരു കോടി രൂപയുടെ നവീകരണ പദ്ധതി നടപ്പിലാക്കുന്നു

വളാഞ്ചേരി: എടയൂര്‍ പൊറ്റേക്കളം പടി കോളനിയുടെ നവീകരണത്തിന് ഒരു കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നവംബര്‍ എട്ടിന് പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ നിര്‍വ്വഹിക്കും. എം.എല്‍.എയുടെ പ്രത്യേക ആവശ്യപ്രകാരമാണ് സംസ്ഥാന പട്ടികജാതി വകുപ്പ് നടപ്പിലാക്കുന്ന അംബേദ്കര്‍ സ്വാശ്രയ ഗ്രാമം പദ്ധതിയില്‍ പൊറ്റേക്കളംപടി കോളനിയെ ഉള്‍പ്പെടുത്തിയത്. പദ്ധതി പ്രകാരം കോളനിയിലെ ശ്മശാനം പാത്ത് വെ, തോട്ടുങ്ങല്‍ പാത്ത് വെ, പോര്‍ക്കളം പാത്ത് വെ ,ചാത്തന്‍ പടി പാത്ത് വെ, കണക്കറായി പാത്ത് വെ കാരി പാത്ത് വെ, കൊലവന്‍ മുക്ക് പാത്ത് വെ എന്നിവയുടെ നിര്‍മാണം, ശ്മശാനം ചുറ്റുമതില്‍, പമ്പ് ഹൗസ് ചുറ്റുമതില്‍, കോളനിയിലേക്കുള്ള പ്രവേശന കവാടങ്ങള്‍, കുടിവെള്ള പദ്ധതി നവീകരണം, കുടിവെള്ള പദ്ധതിയുടെ കിണര്‍ ചുറ്റുമതില്‍ നിര്‍മാണം, അഴുക്ക്ചാല്‍ നവീകരണം, 44 വീടുകളുടെ പുനരുദ്ധാരണം, തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ആലോചനകള്‍ നടത്തുന്നതിനായി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ യോഗം ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
ആതവനാട് മുഹമ്മദ് കുട്ടി, പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാജീവ്, ബ്ലോക്ക് മെമ്പര്‍ പരീത് കരേക്കാട്, പഞ്ചായത്ത്
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ.മോഹനകൃഷ്ണന്‍, എം.എല്‍.എ യുടെ പ്രതിനിധി ജുനൈദ് പാമ്പലത്ത്, പട്ടികജാതി വികസന ഓഫീസര്‍ അനിലറാണി,
കെ.ആര്‍.ബീന(നിര്‍മിതി) പ്രസംഗിച്ചു.
എടയൂര്‍ പൊറ്റേക്കളം പടി കോളനിക്ക് പുറമെ പൊന്മള പഞ്ചായത്തിലെ തെക്കേക്കര കോളനിയും പദ്ധതിയിലുള്‍പ്പെടുത്തി നവീകരിക്കുന്നുണ്ടെന്ന് എം.എല്‍.എ പറഞ്ഞു.

Sharing is caring!