മഞ്ചേരിയില്‍ യുവാവ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

മഞ്ചേരിയില്‍ യുവാവ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

മഞ്ചേരി: യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പയ്യനാട് അമയങ്കോട് മുക്കം വേങ്ങശ്ശേരി മുസ്തഫയുടെ മകന്‍ സാദിഖ് (28) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തര മണിയോടെയാണ് സംഭവം. വീട്ടില്‍ ആളില്ലാത്ത സമയം ഡൈനിംഗ് ഹാളിലെ ഫാന്‍ ഹൂക്കിലാണ് തൂങ്ങി മരിച്ചത്. മാതാവ്: സീനത്ത്, ഭാര്യ: ഷഹാന, സഹോദരങ്ങള്‍: മുഹമ്മദ് ഫര്‍സീന്‍, ഫര്‍സാന. അഡീഷണല്‍ എസ് ഐ കുഞ്ഞിമുഹമ്മദ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി പയ്യനാട് പഴയ ജുമാ മസ്ജിദില്‍ ഖബറടക്കി.

Sharing is caring!