സിനിമയെ വെല്ലുന്ന ട്രെയ്‌ലറുമായി മലയാളത്തിന്റെ ഹാരി പോട്ടറോ..

സിനിമയെ വെല്ലുന്ന ട്രെയ്‌ലറുമായി  മലയാളത്തിന്റെ ഹാരി പോട്ടറോ..

കൊടും കാട്. ഇരുട്ട്, തനിച്ചായി പോയ രണ്ടു കുട്ടികള്‍. ഓരോ വരിയും വായിക്കുമ്പോള്‍ സിനിമ പോലെ മനസ്സിന്റെ തിരശീലയില്‍ തെളിയുന്ന ദൃശ്യങ്ങള്‍. അങ്ങനെയൊരു ബുക്ക് വായനക്കാര്‍ക്കു മുന്‍പി അവതരിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം മനോഹരമായ ദൃശ്യങ്ങള്‍ തന്നെ സംശയമില്ല.

അങ്ങനെയാണ് കേരളത്തില്‍ ഒരു ബുക്കിന് ആദ്യമായി ട്രെയ്‌ലര്‍ ഇറങ്ങുന്നത്. കുട്ടികള്‍ക്കുവേണ്ടിയുള്ള ത്രില്ലര്‍ കഥയായ ‘ദ ഷാഡോ ഓഫ് ദി സ്റ്റീം എഞ്ചിന്‍’ എന്ന പുസ്തകമാണ് കേരളത്തില്‍ പുസ്തകപ്രസാധക രംഗത്തിന് പുത്തന്‍ ഉണര്‍വേകി സിനിമകളെ വെല്ലുന്ന ട്രെയ്ലറുമായി പുറത്തിറങ്ങിയിരിക്കുന്നത്.

വെറ്റിനറി ഡോക്ടറും എഴുത്തുകാരനുമായ തൃശൂര്‍ സ്വദേശി വെസ്റ്റിന്‍ വര്‍ഗീസ് ആണ് പുസ്തകത്തിന്റെ രചന. വെസ്റ്റിന്റെ തന്നെ ആശയമായിരുന്നു വിദേശരാജ്യങ്ങളില്‍ കാണുന്നതു പോലെ ഒരു ബുക്ട്രെയ്ലര്‍ പുറത്തിറക്കുക എന്നത്.

‘ദ ഷാഡോ ഓഫ് ദി സ്റ്റീം എഞ്ചിന്‍’ എന്ന പുസ്തകം വായിക്കാന്‍ കയ്യിലെടുക്കുന്ന ആരുടെയും ഉള്ളില്‍ ഓരോ വരിയുടെയും ദൃശ്യം വ്യക്തമാകും വിധത്തില്‍ പുറത്തിറക്കിയിരിക്കുന്നത് പരസ്യ ഏജന്‍സിയായ ഓക്ക് ട്രീയാണ്. കഥയ്ക്ക് ഇണങ്ങുന്ന സ്‌ക്രിപ്റ്റ് തയാറാക്കി ട്രെയ്ലര്‍ സംവിധാനം ചെയ്തത് ഓക്ക് ട്രീയുടെ ക്രീയേറ്റീവ് ഡയറക്ടര്‍ ആയ ഫേവര്‍ ഫ്രാന്‍സിസ് ആണ്. പുസ്തകത്തിന് ട്രെയ്ലര്‍ ഒരുക്കുന്നതിനെ കുറിച്ച് ഫേവര്‍ ഫ്രാന്‍സിസ് സംസാരിക്കുന്നു

ബുക്കിന് ഒരു ട്രെയ്‌ലര്‍<

കുട്ടികള്‍ക്കുവേണ്ടി ഹാരിപോട്ടര്‍ കഥകള്‍ പോലെയുള്ള ഒരു പുസ്തകമാണിത്. സുനാമിയില്‍ വീട് നഷ്ടപ്പെട്ട രണ്ടു കുട്ടികള്‍ വനത്തില്‍ ഒറ്റപ്പെട്ടു പോകുന്നു. അവര്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് കഥയുടെ ഇതിവൃത്തം. കുട്ടികളിലേയ്ക്ക് പെട്ടെന്ന് എത്താനുള്ള മാര്‍ഗം വിഡിയോ തന്നെയാണ്. ഇന്ന് കുട്ടികള്‍ എല്ലാവരും തന്നെ ഫോണില്‍ കളിക്കുന്നവരാണ്, വിഡിയോ കാണുന്നവരാണ്. അങ്ങനൊരു മാധ്യമത്തിലൂടെ ഒരു പുസ്തകത്തെ പരിചയപ്പെടുത്തുമ്പോള്‍ അത് പെട്ടെന്ന് കുട്ടികളുടെ ശ്രദ്ധയില്‍പെടും. ട്രെയ്ലര്‍ കണ്ടതിനു ശേഷം കഥവായിക്കുമ്പോള്‍ കഥാപാത്രങ്ങളുടെ രൂപവും, കഥയുടെ പശ്ചാത്തലവും എല്ലാം വായനക്കാരുടെ മനസ്സില്‍ വ്യക്തമായി തെളിഞ്ഞു വരും.</ു>

മൂവി ട്രെയ്ലറും ബുക്ക് ട്രെയ്ലറും തമ്മില്‍

മൂവി ട്രെയ്ലര്‍ സിനിമയ്ക്കുവേണ്ടി ഷൂട്ട് ചെയ്തു വെച്ച ദൃശ്യങ്ങളില്‍ നിന്ന് നിര്‍മിക്കാം. എന്നാല്‍ ബുക് ട്രെയ്ലറിനുവേണ്ടി പുസ്തകം വായിച്ച് കഥയ്ക്കനുയോജ്യമായ ഒരു ചെറിയ കഥ മെനഞ്ഞെടുത്ത് അതിനെ ട്രെയ്?ലര്‍ രൂപത്തില്‍ ആക്കേണ്ടതുണ്ട്. ട്രെയ്ലറില്‍ കാണിക്കുന്ന ഓരോ ചെറിയ നിമിഷങ്ങളും കഥയില്‍ വളരെ പ്രധാനപ്പെട്ടവയാണ്.

കേരളത്തിലെ പുസ്തക പ്രസാധന രംഗത്ത് പുതിയ ട്രെന്‍ഡിന് തുടക്കം കുറിച്ച ഈ ട്രെയ്ലറിന്റെ ക്യാമറയും എഡിറ്റിങ്ങും നിര്‍വഹിച്ചത് ആല്‍ബിന്‍ ആന്റു ആണ്. സംഗീതം സംഗീത് പവിത്രന്‍, ഗ്രേഡിങ് ആന്‍ഡ് കളറിങ് ജിയോ മാത്യു. ജിമ്മി റൊണാള്‍ഡ്, ശ്രീഹരി കൈലാസ് (ആണ്‍കുട്ടി), സ്വല്‍ഹ ഫാത്തിമ (പെണ്‍കുട്ടി) എന്നിവര്‍ ട്രെയ്ലറില്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി. ഓക്ക് ട്രീ ക്രിയേറ്റിവ് ടീം തൃശൂരിലും പരിസരങ്ങളിലുമായാണ് വിഡിയോ ഷൂട്ട് പൂര്‍ത്തിയാക്കിയത്.

Sharing is caring!