അരീക്കോട് ഇന്‍ഡോര്‍ സ്‌റ്റേഡിയം പി.കെ ബഷീര്‍ എം.എല്‍.എ തുറന്നുകൊടുത്തു

അരീക്കോട് ഇന്‍ഡോര്‍ സ്‌റ്റേഡിയം പി.കെ ബഷീര്‍ എം.എല്‍.എ തുറന്നുകൊടുത്തു

 

അരീക്കോട് :മലപ്പുറം ജില്ലാ പഞ്ചായത്തു നിര്‍മിച്ച അരീക്കോട് ഗ്രാമപഞ്ചായത്ത് പുത്തലം ഇന്‍ഡോര്‍ സ്‌റ്റേഡിയം പുത്തലം മിനി സ്‌റ്റേഡിയത്തിനു സമീപം പി.കെ ബഷീര്‍ എം ല്‍ എ ഉത്ഘാടനം ചെയ്തു.മലപ്പുറം ജില്ലയില്‍ ആദ്യമായാണ് ഒരു പഞ്ചായത്തില്‍ ഇന്‍ഡോര്‍ സേ്റ്റഡിയം നിര്‍മിക്കുന്നത്
ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ പിവി മനാഫ് അധ്യക്ഷനായിരുന്നു .അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പയത്തിങ്ങല്‍ മുനീറ, വൈസ് പ്രസിഡന്റ് എ ഡബ്ലിയു അബ്ദുറഹിമാന്‍ ,ബ്ലോക്ക് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴസ്ണ്‍ ശ്രീ പ്രിയ,പഞ്ചായത്തു സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വിപി സുഹൈര്‍ മോന്‍ മെമ്പര്‍മാരായ എ എം ഷാഫി ,ശിഹാബ് പാറക്കല്‍ ,അബൂബക്കര്‍ സിദ്ധീഖ് ,രമ എന്നിവര്‍ പങ്കെടുത്തു .ജില്ലാ പഞ്ചായത്ത് വാര്‍ഷിക ഫണ്ട് ഉപയോഗിച്ചാണ് ഇന്‍ഡോര്‍ സേ്റ്റഡിയം നിര്‍മിച്ചത്

Sharing is caring!