കേരള ബ്ലാസേ്റ്റഴ്സ് കോച്ച് മൂസ ഇബ്രാഹിം മലപ്പുറത്തെ കുട്ടിത്താരങ്ങളെ കാണാനെത്തി

മലപ്പുറം: കേരള ബ്ലാസേ്റ്റഴ്സിന്റെ നൈജീരിയന് കോച്ച് മൂസ ഇബ്രാഹിം മലപ്പുറത്തെ ഫുട്ബാള് സ്കൂളില്. മുന് അന്തര്ദേശീയ താരം കൂടിയായ മൂസ കുട്ടിത്താരങ്ങള്ക്കൊപ്പം മണിക്കൂറുകള് ചെലവഴിച്ചും കളിപാഠങ്ങള് പകര്ന്നുനല്കിയുമാണ് മടങ്ങിയത്. സംസ്ഥാന വ്യാപകമായി ബ്ലാസേ്റ്റഴ്സ് സ്കൂളുകള് സന്ദര്ശിക്കുന്നതിന്റെ ഭാഗമായിരുന്നു വരവ്.
തിരൂര്ക്കാട്, കോട്ടൂര്, കോട്ടക്കല്, പറപ്പൂര്, ചേറൂര് എന്നിവിടങ്ങളിലും മൂസ ഇബ്രാഹിം സന്ദര്ശനം നടത്തി. 30 കുട്ടികളാണ് മലപ്പുറം സ്കൂളിലുള്ളത്. സ്കോര്ലൈന് സി.ഇ.ഒ ലോറന്സ്, സ്കൂള് കോ-ഓഡിനേറ്റര് എം. മുഹമ്മദ് സലീം, ജാഫര് ശരീഫ് എന്നിവര് നേതൃത്വം നല്കി.
RECENT NEWS

ചേലാകർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താല്പര്യ ഹർജി കേരള ഹൈക്കോടതി തള്ളി
കൊച്ചി: ആൺകുട്ടികളുടെ ചേലാകർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താല്പര്യ ഹർജി കേരള ഹൈക്കോടതി തള്ളി. വെറും പത്രവാർത്തകൾ അടിസ്ഥാനമാക്കിയുള്ള ഹരജി നിയമപരമായി നിലനിൽക്കില്ലെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്. യുക്തിവാദി [...]