തിരുവാലി ജെംഫോര്‍ഡ് സ്്കൂളിലെ വിദ്യാര്‍ഥി പ്രതിനിധികള്‍ ചുമതലയേറ്റു

തിരുവാലി ജെംഫോര്‍ഡ് സ്്കൂളിലെ വിദ്യാര്‍ഥി പ്രതിനിധികള്‍ ചുമതലയേറ്റു

വണ്ടൂര്‍: തിരുവാലി ജെംഫോര്‍ഡ് വേള്‍ഡ് സ്‌കൂളിലെ വിദ്യാര്‍ഥി നേതൃത്വം വിവിധ ചുമതലകള്‍ ഏറ്റെടുത്തു. സ്‌കൂളില്‍ മികവിന്റെ അടിസ്ഥാനത്തില്‍ നടന്ന തിരഞ്ഞെടുപ്പോടെയാണ് വിവിധ ചുമതലകളിലേക്ക് വിദ്യാര്‍ഥികളെ നിയമിച്ചത്. മലപ്പുറം അസിസ്റ്റന്റ് കലക്ടര്‍ വികല്‍പ് ഭരദ്വാജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസം എന്നതിന്റെ ലക്ഷ്യത്തില്‍ നിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറി പോകരുതെന്ന് അസിസ്റ്റന്റ് കലക്ടര്‍ പറഞ്ഞു. മികച്ച ഒരു പൗരനാക്കാനും, ജീവിതത്തില്‍ വിജയം കൈവരിക്കാനുമുള്ള അറിവ് കൂടി വിദ്യാലയത്തില്‍ നിന്ന് കുട്ടികള്‍ കരസ്ഥമാക്കുന്നതിനുള്ള സാഹചര്യമൊരുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മുഹമ്മദ് യാമിന്‍ ചേലക്കോടന്‍ ഹെഡ് ബോയിയായും, ശിഖ എസ് ഹെഡ് ഗേളായും ചുമതലയേറ്റു.

സ്‌കൂള്‍ ചെയര്‍മാന്‍ അഹമ്മദ് കുട്ടി, സി ഇ ഒ ഫാസില്‍ അഹമ്മദ്, പ്രിന്‍സിപ്പാള്‍ രാധിക എന്നിവര്‍ സംബന്ധിച്ചു.

Sharing is caring!