ഷാര്‍ജാ ഭരണാധികാരിയെക്കുറിച്ച് മലപ്പുറത്തുകാരന് അലാവുദ്ദീന്‍ ഹുദവി പുത്തനഴി രചിച്ച ഗ്രന്ഥം ഷാര്‍ജ സുല്‍ത്താന്‍ നല്കി പ്രകാശനം ചെയ്യും
മലപ്പുറം: ഷാര്‍ജാ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താനുബ്നു മുഹമ്മദുല്‍ ഖാസിമിയെ കുറിച്ച് കെ.എം. അലാവുദ്ദീന്‍ ഹുദവി പുത്തനഴി രചിച്ച സുല്ത്താനുസ്സഖാഫത്തി വ അയ്ഖൂനത്തില് ഇബ്ദാഹ് എന്ന അറബി ഗ്രന്ഥം ഷാര്‍ജാ അന്താരാഷ്ര്ട പുസ്തകോത്സവത്തില്‍ വെച്ച് പ്രകാശനം ചെയ്യപ്പെടും.
ധൈഷണികമികവുകൊണ്ട് ലോകത്തെ അമ്പരപ്പിച്ച ഷാര്‍ജാ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ബൗദ്ധിക സഞ്ചാരങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഇതിവൃത്തം. മലയാളികളേയും കേരള സംസ്കൃതിയെയും അത്രമേല്‍ സ്നേഹിക്കുന്ന സുല്‍ത്താനോടുള്ള ഒരു ജനതയുടെ എളിയ നന്ദിപ്രകടനം കൂടിയാണ് ഈ ഗ്രന്ഥമെന്ന് അലാവുദ്ദീന്‍ ഹുദവി പറഞ്ഞു. കഴിഞ്ഞ ഷാര്‍ജാ പുസ്തകോത്സവത്തില്‍ വെച്ച് ശിഹാബ് തങ്ങളെ കുറിച്ച് ഇദ്ദേഹം അറബിയില്‍ തയ്യാറാക്കിയ പ്രഥമ ജീവചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്യപ്പെട്ടിരുന്നു.
ഇന്ത്യയിലെ യു.എ.ഇ അംബാസിര്‍ ഡോ.അഹ്മദ് അബ്ദുറഹ്മാന് അല്‍ ബനാ അവതാരിക എഴുതിയ ഗ്രന്ഥത്തിന്റെ പ്രകാശനം നവംബര്‍ നാലിന് ഷാര്‍ജാ പുസ്തകോത്സവത്തില്‍ വെച്ച് ഡോ.എം.കെ.മുനീര്‍ ഷാര്‍ജാ സുല്‍ത്താനു നല്കി പ്രകാശനം ചെയ്യും.
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]