ശബരിമലയില്‍ അക്രമം നടത്തിയതില്‍ മലപ്പുറത്തുകാരും, തിരൂരില 30ഓളം ആര്‍എസ്എസുകാര്‍ പ്രതിപ്പട്ടികയില്‍

ശബരിമലയില്‍ അക്രമം നടത്തിയതില്‍ മലപ്പുറത്തുകാരും,  തിരൂരില 30ഓളം ആര്‍എസ്എസുകാര്‍  പ്രതിപ്പട്ടികയില്‍

മലപ്പുറം: ശബരിമലയില്‍ അക്രമംനടത്തിയ സംഘത്തില്‍ തിരൂര്‍ ഏരിയയില്‍നിന്ന് 30ഓളം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടതായി പൊലീസിന് സൂചന ലഭിച്ചു. സംഘര്‍ഷ സ്ഥലത്തുനിന്ന് സോഷ്യല്‍ മീഡിയയില്‍ ലൈവ് ടെലികാസ്റ്റ് നടത്തിയതില്‍ യുവമോര്‍ച്ച നേതാവടക്കമുള്ള പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്.

നാമജപമെന്ന പേരില്‍ നിലക്കലിലും പമ്പയിലും സന്നിധാനത്തും ആര്‍എസ്എസ് പ്രവര്‍ത്തകരെ സംഘടിപ്പിച്ച് അക്രമം നടത്തിയതില്‍ 210 പേരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. വിവിധ സ്ഥലങ്ങളില്‍ പൊലീസ് സ്ഥാപിച്ച ഹിഡന്‍ ക്യാമറയില്‍നിന്നാണ് പ്രതികളുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയത്. ഇതിനിടെ ആര്‍എസ്എസ്, ബിജെപി നേതാക്കളടക്കം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച ഫോട്ടോകളും വീഡിയോകളും പ്രതികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനിടയാക്കി.

ശബരിമലയില്‍ എത്തുന്ന സ്ത്രീകളെ ആക്രമിക്കാന്‍ ഓരോ ശാഖയില്‍നിന്നും മൂന്നുവീതം സംഘ പ്രവര്‍ത്തകരെ എത്തിക്കാനാണ് നിശ്ചയിച്ചിരുന്നത്. തിരൂര്‍ മേഖലയില്‍ ഇതിന് ചുമതല വധക്കേസിലെ മുഖ്യപ്രതിയുടെ നേതൃത്വത്തിലായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബിജെപി മണ്ഡലം പ്രസിഡ?ന്റ് അടക്കം 30ഓളം പേരാണ് ശബരിമലയിലെത്തിയത്. അക്രമം നടത്തിയവരുടെ രണ്ടാംവട്ട ലിസ്റ്റ് ഉടന്‍ പൊലീസ് പുറത്തുവിടുമെന്നാണ് സൂചന. ഇവര്‍ പോയ വാഹനത്തിന്റെ വിവരങ്ങളും തിരൂര്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

Sharing is caring!