മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ വീണ്ടും അനുമതി

മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ വീണ്ടും അനുമതി

ബംഗളൂരു:അര്‍ബുദരോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഉമ്മയെ സന്ദര്‍ശിക്കാന്‍ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിക്ക് അനുമതി. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ നാലു വരെയാണ് സന്ദര്‍ശനാനുമതി.

അര്‍ബുദബാധിതയായ മാതാവ് അസ്മ ബീവിയുടെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മാതാവിന്റെ ഒരു ഭാഗം തളര്‍ന്നുവെന്നും ഈ സാഹചര്യത്തില്‍ രണ്ടാഴ്ചക്കാലത്തേക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ബംഗളൂരു സ്ഫോടന കേസ് നടത്തുന്ന പ്രത്യേക എന്‍.ഐ.എ കോടതിയിലാണ് ഹരജി സമര്‍പ്പിച്ചത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

മഅ്ദനിയുടെ ആവശ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. എന്നാല്‍, ഉമ്മയുടെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലാണെന്നു വ്യക്തമാക്കിയിട്ടുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ ഹാജരാക്കിയാണ് യാത്രക്കുള്ള അനുമതി തേടിയത്.

Sharing is caring!