മങ്കട പഞ്ചായത്തിലെ സേവനങ്ങള്‍ ഇനി വിരല്‍ തുമ്പില്‍

മങ്കട പഞ്ചായത്തിലെ സേവനങ്ങള്‍ ഇനി വിരല്‍ തുമ്പില്‍

മങ്കട: മങ്കട പഞ്ചായത്ത് ഇനി സ്മാര്‍ട്ടാവും. പഞ്ചായത്തിലെ മുഴുവന്‍ വിവരങ്ങളും ഇനി മെബൈല്‍ അപ്പില്‍ ലഭ്യമാവും. ഇതിനു പുറമെ പഞ്ചായത്തില്‍ നേരിട്ടുള്ള വിവരാന്വേഷണത്തിനായി ഫ്രണ്ട് ഓഫീസ്, പഞ്ചായത്ത് സേവനങ്ങളും അറിയിപ്പും നല്‍കുന്ന എല്‍ ഇ ഡി ടെലിവിഷന്‍, പണമടക്കാന്‍ പ്രത്യേകം സംവിധാനം, ആളുകള്‍ക്ക് ഇരിക്കാന്‍ സൗകര്യം, സെക്രട്ടറി മുതല്‍ ക്ലര്‍ക്ക് വരെ ഉദ്യാഗസ്ഥര്‍ക്കായി പ്രത്യേകം ക്യാബിന്‍, നിരീക്ഷണ ക്യാമറകള്‍ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. പുതിയ പഞ്ചായത്ത് കെട്ടിടത്തിലാണ് നിരവധി സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കെട്ടിടത്തിന്റെ ഉദ്ഘാടനം ത്‌ദ്ദേക സ്വയം ഭരണ മന്ത്രി എ.സി മൊയ്തീന്‍ തിങ്ങിനിറഞ്ഞ സദസ്യരെ സാക്ഷിയാക്കി നിര്‍വ്വഹിച്ചു.
പഞ്ചായത്ത് പ്രതിനിധികള്‍ ജനങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വികസന പ്രവര്‍ത്തനമാണ് നടത്തേണ്ടത്. അഴിമതി വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ പഞ്ചായത്ത് പ്രതിനിധികള്‍ക്ക് തുടക്കം മുതലേ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിവിധ വ്യക്തിഗത ആനുകൂല്യങ്ങളുടെ വിതരണോദ്ഘാടനവും മങ്കട പഞ്ചായത്തിന്റെ ചരിത്രം മുതല്‍ സേവനങ്ങള്‍ വരെ വിരല്‍ തുമ്പില്‍ അവതരിപ്പിക്കുന്ന ‘ഫോക്കസ് മങ്കട ‘ എന്ന മൊബെല്‍ ആപ്പിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
എംഎല്‍എ ടി.എ അഹമ്മദ് കബീര്‍ അധ്യക്ഷത ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.കെ രമണി സ്വാഗതവും സെക്രട്ടറി അനിതാ രാമന്‍ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് പി. കെ അബ്ബാസലി, ജില്ലാ -ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, മറ്റ് പ്രമുഖ രാഷ്ട്രീയ സാമൂഹ്യ സാസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുത്തു.

Sharing is caring!